
ചെല്‍സി താരം എസിയാന്റെ സെല്‍ഫ് ഗോളിലൂടെയായിരുന്നു തുടക്കം. 25ാം മിനിറ്റില്‍ ഹെന്‍ഡേഴ്‌സണ്‍ രണ്ടാം ഗോള്‍ നേടി. നാലുമിനിറ്റിനുള്ളില്‍ അഗെര്‍ ലീഡ് മൂന്നാക്കി ഉയര്‍ത്തി. ക്ലോസ് റേഞ്ച് ഹെഡ്ഡറിലൂടെയായിരുന്നു ഗോള്‍. 50ാം മിനിറ്റില്‍ റമിറസിലൂടെ ചെല്‍സി ആശ്വാസഗോള്‍ നേടി. 11 മിനിറ്റിനുശേഷം ഷെല്‍വി ലിവര്‍പൂളിന്റെ നാലാം ഗോള്‍ നേടി.
ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ വെസ്റ്റ് ബൗമിക് ആഴ്‌സനലുമായും എവര്‍ട്ടന്‍ ന്യൂകാസിലുമായും മാഞ്ചസ്റ്റര്‍ സിറ്റി ക്വീന്‍സ് പാര്‍ക്ക് റേഞ്ചേഴ്‌സുമായും നോര്‍വിച് സിറ്റി ആസ്റ്റണ്‍വില്ലയുമായും സ്‌റ്റോക്ക് സിറ്റി ബോള്‍ട്ടണ്‍ വാന്‍ഡറേഴ്‌സുമായും സണ്ടര്‍ലാന്‍ഡ് മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായും വിഗാന്‍ അത്‌ലറ്റിക്‌സ് വാണ്ടറേഴ്‌സുമായും സ്വാന്‍സി സിറ്റി ലിവര്‍പൂളുമായും ചെല്‍സി ബ്ലാക്ക്‌ബേണുമായും ടോട്ടന്‍ഹാം ഫുള്‍ഹാമുമായും ഏറ്റുമുട്ടും.