മാഞ്ചസ്റ്ററിനും ചെല്‍സിക്കും ജയം

ഹോളണ്ട് താരം റോബിന്‍ വാന്‍പേഴ്‌സിയും ജപ്പാനില്‍ നിന്നുള്ള ഷിന്‍ജി കാഗാവയും ബ്രസീല്‍ താരം റാഫേലുമാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനുവേണ്ടി ലക്ഷ്യം കണ്ടത്. ഡാമിയന്‍ ഡഫാണ് ഫുള്‍ഹാമിന്റെ ആദ്യ ഗോള്‍ നേടിയത്. രണ്ടാം ഗോള്‍ യുനൈറ്റഡ് താരം നെമഞ്ച വിഡിക്കിന്റെ സംഭാവനയായിരുന്നു. ന്യുകാസിലിനെതിരേയുള്ള മത്സരത്തില്‍ 22ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ഹസാര്‍ഡും 45ാം മിനിറ്റില്‍ ടോറസും നീലപ്പടയ്ക്കുവേണ്ടി നിറയൊഴിച്ചു.
സിറ്റിയും ലിവര്‍പൂളും നേര്‍ക്കുനേര്‍
ഗ്ലാമര്‍ ടീമുകളായ മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും ഞായറാഴ്ച നേര്‍ക്കുനേര്‍ എത്തുന്നു. ആന്‍ഫീല്‍ഡില്‍ നടക്കുന്ന മത്സരത്തില്‍ ലിവര്‍പൂളിനെ കീഴടക്കാനായാല്‍ കിരീടം നിലനിര്‍ത്താനുള്ള സിറ്റിയുടെ സ്വപ്‌നങ്ങള്‍ക്ക് അത് കരുത്തുപകരുമെന്ന കാര്യത്തില്‍ സംശയമില്ല.
ആദ്യമത്സരത്തില്‍ വെസ്റ്റബ്രൗമിക്കിനു മുന്നില്‍ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് മുട്ടുമടക്കിയ ലിവര്‍പൂളിനെ സംബന്ധിച്ചിടത്തോളം മത്സരം ജയിച്ചേ മതിയാകൂ. സിറ്റി ആദ്യ മത്സരത്തില്‍ സതാംപ്ടനെ 3-2ന് കീഴടക്കിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications