Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രീമിയര്‍ ലീഗില്‍ കലക്കന്‍ പോരാട്ടങ്ങള്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഞായറാഴ്ച വമ്പന്മാരുടെ പോരാട്ടം. മുന്‍ ചാംപ്യന്മാരായ ചെല്‍സിയും ലിവര്‍പൂളും കൊമ്പുകോര്‍ക്കുമ്പോള്‍ ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക്‌ കരുത്തരായ ടോട്ടന്‍ഹാം കടുത്ത വെല്ലുവിളിയുയര്‍ത്തും.

EPL

നിലവില്‍ 11 മത്സരങ്ങളില്‍ നിന്നും 27 പോയിന്റുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡാണ് ഏറ്റവും മുന്നില്‍. 23 പോയിന്റുള്ള ചെല്‍സിക്കും 22 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്കും അതുകൊണ്ടു തന്നെ ഞായറാഴ്ചയിലെ മത്സരങ്ങള്‍ നിര്‍ണായകമാണ്. ഇപ്പോള്‍ 13ാം സ്ഥാനത്തുള്ള ലിവര്‍പൂളിനെ സംബന്ധിച്ചിടത്തോളം ചെല്‍സിക്കെതിരേയുള്ള മത്സരം വിജയിക്കാനായാല്‍ അത് ആത്മവിശ്വാസം വീണ്ടെടുക്കല്‍ കൂടിയാകും. ആറാം സ്ഥാനത്തുള്ള ടോട്ടന്‍ഹാം ഇപ്പോള്‍ മികച്ച ടീമാണ്. ഏത് ടീമിനെയും അട്ടിമറിയ്ക്കാനുള്ള പ്രതിഭാ സമ്പത്ത് ഈ മുന്‍ചാംപ്യന്മാര്‍ക്കുണ്ട്.

പ്രതിരോധനിരയില്‍ ഡിഫന്റര്‍മാരായ ഡേവിഡ് ലൂയിസും ജോണ്‍ ടെറിയും തിരിച്ചുവരുന്നത് ചെല്‍സിയെ സംബന്ധിച്ചിടത്തോളം ആത്മവിശ്വാസം പകരുന്ന കാര്യമാണ്. അതേ സമയം പരിചയസമ്പന്നനായ മിഡ്ഫീല്‍ഡര്‍ ഫ്രാങ്ക് ലാംപാര്‍ഡിന്റെ സേവനം ടീമിലുണ്ടാവില്ല.

ജോലെന്‍ ലെസ്‌കോട്ട്, ജാക് റോഡ്‌വെല്‍, ജെയിംസ് മില്‍നര്‍ എന്നിവര്‍ സിറ്റിയ്ക്കുവേണ്ടി കളത്തിലിറങ്ങാന്‍ സാധ്യതയില്ല. ഈ സാഹചര്യത്തില്‍ പരിക്കിനെ തുടര്‍ന്ന് വിശ്രമിക്കുന്ന പ്ലെമേക്കര്‍ ഡേവിഡ് സില്‍വയെ കളത്തിലിറക്കേണ്ട ഗതികേടിലാണ് കോച്ച്. അഡെബയോര്‍, ഡെഫോ എന്നീ താരങ്ങളുമായി ഇറങ്ങുന്ന ടോട്ടന്‍ഹാം എളുപ്പത്തില്‍ കീഴടങ്ങുന്ന കൂട്ടത്തിലല്ലെന്ന് സിറ്റി പരിശീലകന് നന്നായി അറിയാം.

Story first published: Sunday, November 11, 2012, 11:23 [IST]
Other articles published on Nov 11, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+