Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജയം തേടി മാഞ്ചസ്റ്റര്‍, പോരാട്ടം തുടരാന്‍ ചെല്‍സി

Premier League
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ശനിയാഴ്ച നടക്കുന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഫുള്‍ഹാമുമായും ചെല്‍സി ന്യുകാസില്‍ യുനൈറ്റഡുമായും ഏറ്റുമുട്ടും. ആദ്യ മത്സരത്തില്‍ എവര്‍ട്ടനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റതിനാല്‍ മാഞ്ചസ്റ്ററിന് വിജയത്തില്‍ കുറഞ്ഞ ഒന്നും സ്വീകാര്യമായിരിക്കില്ല. അതേ സമയം നോര്‍വിച്ച് സിറ്റിയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് തോല്‍പ്പിച്ചായിരുന്നു ഫുള്‍ഹാമിന്റെ തുടക്കം.

മാഞ്ചസ്റ്ററിന്റെ തട്ടകമായ ഓള്‍ഡ് ട്രാഫോഡില്‍ നടക്കുന്ന മത്സരത്തില്‍ തകര്‍പ്പന്‍ വിജയം അതുമാത്രമാണ് കോച്ച് അലെക്‌സ് ഫെര്‍ഗൂസന്റെ ലക്ഷ്യം. സ്റ്റാര്‍ പ്ലെയര്‍ വെയ്ന്‍ റൂണിയുടെ ഫോമിലാണ് കോച്ചിന് പ്രതീക്ഷ.

ആദ്യമത്സരത്തില്‍ ടോട്ടന്‍ഹാമിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച ന്യൂകാസിലിന് നീലപ്പടയുടെ കാര്യത്തില്‍ ചരിത്രം അനുകൂലമല്ല. പക്ഷേ, കഴിഞ്ഞ മെയില്‍ ചെല്‍സിയെ 2-0ന് തോല്‍പ്പിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസം ചെറുതല്ല.

മറ്റു മത്സരങ്ങളില്‍ ടോട്ടന്‍ഹാം വെസ്റ്റ്‌ബ്രോമുമായും ആസ്റ്റന്‍വില്ല എവര്‍ട്ടനുമായും നോര്‍വിച്ച് സിറ്റി ക്യുപിആറുമായും ഏറ്റുമുട്ടും. കഴിഞ്ഞ ദിവസം നടന്ന സ്പാനിഷ് സൂപ്പര്‍കപ്പ് മത്സരത്തില്‍ ബാഴ്‌സലോണ 3-2ന് റയല്‍ മാഡ്രിഡിനെ കീഴടക്കി. പെഡ്രോ റോഡ്രിഗസും ലയണല്‍ മെസ്സിയും സാവിയും ബാഴ്‌സയ്ക്കുവേണ്ടി വലകുലുക്കിയപ്പോള്‍ റൊണാള്‍ഡോയും എയ്ഞ്ചല്‍ ഡി മരിയയുമാണ് റയലിനുവേണ്ടി ലക്ഷ്യം കണ്ടത്.

മാഞ്ചസ്റ്റര്‍ യുനൈറ്റഡ്x ഫുള്‍ഹാം(വൈകീട്ട് 7.25ന്)
ചെല്‍സി-ന്യൂകാസില്‍
(രാത്രി 9.55 മുതല്‍)
ഇഎസ്പിഎന്നില്‍ തദ്‌സമയം

Story first published: Sunday, August 26, 2012, 8:11 [IST]
Other articles published on Aug 26, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+