മാഞ്ചസ്റ്റര്‍ യുണൈറ്റഡ്-ചെല്‍സി മത്സരം സമനില
ഓള്‍ഡ് ട്രഫോര്‍ഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മുന്‍നിര ടീമുകളായ ചെല്‍സിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും തമ്മിലുള്ള മത്സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചു.യുണൈറ്റഡിന് വേണ്ടി വെയ്ന്‍ റൂണി കാഴ്ചവച്ച പ്രകടനമാണ് കളിയുടെ ഹൈലൈറ്റ്.
മികച്ച അവസരം കിട്ടിയിട്ടും ഗോളാക്കാന്‍ കഴിയാതെ പോയതിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകരോട് മറുപടി പറയേണ്ടിവരും. മൂന്ന് തവണയാണ് റൂണിയുടെ കാലില്‍ നിന്നുതിര്‍ന്ന ഷോട്ടുകള്‍ ചെല്‍സിയുടെ ഗോളി പീറ്റര്‍ ചെക് തടുത്തിട്ടത്. രണ്ടാം പകുതിയില്‍ അര്‍ഹമായ ഒരു പെനാല്‍റ്റി കിക്കും മാഞ്ചസ്റ്ററിന് നഷ്ടമായി.

പോയന്റ് നിലയില്‍ ഇപ്പോഴും ചെല്‍സി തന്നെയാണ് മുന്നില്‍. എന്നാല്‍ അടുത്ത മത്സരത്തില്‍ ലിവര്‍പൂളിനെ തോല്‍പിച്ചാല്‍ മാഞ്ചസ്റ്ററിന് ചെല്‍സിക്ക് ഒപ്പമെത്താനാകും.
വെയ്ന്‍ റൂണിയെ സ്വന്തമാക്കാന്‍ ചെല്‍സി നടത്തിയ ശ്രമങ്ങള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ച സമയത്താണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡും ചെല്‍സിയും തമ്മിലുള്ള മത്സരം നടന്നത് എന്നത് ആരാധകര്‍ കൗതുകത്തോടെയാണ് കണ്ടത്. എന്നാല്‍ തങ്ങളുടെ താരത്തെ വില്‍പനക്ക് വച്ചിട്ടില്ല എന്ന രീതിയില്‍ തന്നെയായിരുന്നു മാഞ്ചസ്റ്ററിന്റെ പ്രതികരണം. ഇതിനെ പിന്തുണക്കുന്നതായിരുന്നു റൂണിയുടെ പ്രകടനവും.
ഫെര്‍ഗൂസന് ശേഷം മാഞ്ചസ്റ്ററിന്‍റെ മാനേജരായി എത്തിയ ഡേവിഡ് മോയസിന് ഈ മത്സരം ശരിക്കും നിര്‍ണായകമായിരുന്നു. ഹോം ഗ്രൗണ്ടില്‍ കരുത്തരായ ചെല്‍സിയെ ഒത്ത് കിട്ടിയിട്ടും വിജയിക്കാനാകാതെ പോയത് ഭാവിയില്‍ വിമര്‍ശനത്തിന് ഇടയാക്കുമെന്നുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications