Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാഞ്ചസ്റ്ററിനെ നോര്‍വിച് അട്ടിമറിച്ചു

Anthony Pilkington
ലണ്ടന്‍: കരുത്തരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് നോര്‍വിച്ച് സിറ്റി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിസ്മയം സൃഷ്ടിച്ചു. 60ാം മിനിറ്റില്‍ സേവിയര്‍ ഗാരിഡോയുടെ ക്രോസില്‍ നിന്നും ആന്റണി പില്‍ക്കിങ്ടണാണ് നിര്‍ണായക ഗോള്‍ നേടിയത്.

തോല്‍വിയോടെ പോയിന്റ് നിലയില്‍ ഏറ്റവും മുന്നിലുണ്ടായിരുന്ന യുനൈറ്റഡ് രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. 12 മത്സരങ്ങളില്‍ നിന്നും 28 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റിയാണ് ഏറ്റവും മുന്നില്‍. ഇത്ര തന്നെ മത്സരത്തില്‍ 27 പോയിന്റാണ് യുനൈറ്റഡിനുള്ളത്. മൂന്നാം സ്ഥാനത്തുള്ള ചെല്‍സിക്ക് 24 പോയിന്റുണ്ട്. ആഴ്‌സണല്‍ ആറാം സ്ഥാനത്തും ലിവര്‍പൂള്‍ 11ാം സ്ഥാനത്തുമാണുള്ളത്.

മറ്റു മത്സരങ്ങളില്‍ ആഴ്‌സണല്‍ ടോട്ടന്‍ഹാമിനെ 5-2നും വെസ്റ്റ് ബ്രൗമിക് ചെല്‍സിയെ 2-1നും ലിവര്‍പൂള്‍ വിഗാനെ 3-0നും മാഞ്ചസ്റ്റര്‍ സിറ്റി ആസ്റ്റണ്‍വില്ലയെ 5-0നും സ്വാന്‍സിയ സിറ്റി ന്യുകാസിലിനെ 2-1നും സൗത്താംപ്ടണ്‍ ക്വീന്‍സ്പാര്‍ക്ക് റേഞ്ചേഴ്‌സിനെ 3-1നും റെഡിങ് എവര്‍ട്ടനെ 2-1നും തോല്‍പ്പിച്ചു.

ഒരു ഗോളിനു പിന്നിട്ടുനിന്നതിനുശേഷമാണ് ആഴ്‌സണല്‍ ടോട്ടന്‍ഹാമിനെതിരേ തിരിച്ചെത്തിയത്. സ്‌പെയിന്‍ താരം സാന്റിയുടെ ഇരട്ടഗോളുകളാണ് കളിയുടെ ഗതി മാറ്റിമറിച്ചത്. മെല്‍റ്റസാക്കര്‍, പൊഡോള്‍സ്‌കി, വാല്‍ക്കോട്ട് എന്നിവരാണ് ഗണ്ണേഴ്‌സിനുവേണ്ടി ഗോള്‍ നേടിയവര്‍.

Story first published: Sunday, November 18, 2012, 6:58 [IST]
Other articles published on Nov 18, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+