Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പിന്‍മാറല്‍ ഭീഷണി ഫലിച്ചു;ശിരോവസ്‌ത്രം അണിയാം

Saudi Woman in Olympics
ലണ്ടന്‍: ലണ്ടന്‍ ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന സൗദി വനിതാ താരം ശിരോവസ്‌ത്രം അണിയുന്നതുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്നു വന്നിരുന്ന പ്രതിസന്ധിക്ക്‌ വിരാമമായി. ശിരോവസ്‌ത്രം അണിഞ്ഞ്‌ മത്സരത്തില്‍ പങ്കെടുക്കുന്നതിന്‌ അധികൃതര്‍ സമ്മതം നല്‍കിയതോടെയാണ്‌ പ്രതിസന്ധി അവസാനിച്ചത്‌.

വുജ്‌ദാന്‍ അല്‍ സിറാജ്‌ അബ്ദുല്‍റഹ്മാന ഷഹെര്‍ഖാനി എന്ന താരത്തിനാണ്‌ ജൂഡോ ഫെഡറേഷന്‍ ശിരോവസ്‌ത്രം അണിഞ്ഞ്‌ ഒളിംപിക്‌സ്‌ മത്സരത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്‌.

മുസ്ലിം മതവിശ്വാസ പ്രകാരം സ്‌ത്രീകള്‍ക്ക്‌ ശിരോവസ്‌ത്രം ധരിക്കല്‍ നിര്‍ബന്ധമാണ്‌, പ്രത്യേകിച്ചും പൊതു സ്ഥലങ്ങളില്‍. ഈ വിശ്വാസത്തെ മുഖവിലക്കെടുത്താണ്‌ ഇപ്പോള്‍ സൗദിയുടെ ജൂഡോ താരത്തിന്‌ ശിരോവസ്‌ത്രം അണിയാന്‍ അധികൃതര്‍ അനുവാദം നല്‍കിയിരിക്കുന്നത്‌.

78 കിലോഗ്രാം ജൂഡോ മത്സര ഇനത്തിലാണ്‌ ഷഹെര്‍ഖാനി മത്സരിക്കുന്നത്‌. ശിരോവസ്‌ത്രം അണിഞ്ഞ്‌ മത്സരത്തിനിറങ്ങുന്നത്‌ താരത്തിന്റെ സുരക്ഷയെ പ്രതികൂലമായി ബാധിക്കും എന്ന്‌ ചൂണ്ടിക്കാട്ടിയായിരുന്നു ഫെഡറേഷന്‍ ആദ്യത്തില്‍ ശിരോവസ്‌ത്രം ധരിക്കുന്നത്‌ വിലക്കിയിരുന്നത്‌.

തുടര്‍ന്ന്‌ സൗദി നാഷണല്‍ ഒളിംപിക്‌ കമ്മറ്റി പിന്‍മാറല്‍ ഭീഷണി മുഴക്കിയിരുന്നു. പിന്നീട്‌ ഇരു കൂട്ടരും തമ്മില്‍ നടത്തിയ ചര്‍ച്ചയാണ്‌ പ്രശ്‌നം രമ്യമായി പരിഹരിക്കപ്പെടാന്‍ സഹായകമായത്‌.

വനിതകളെ ഒളിംപിക്‌സ്‌ മത്സരത്തില്‍ പങ്കെടുപ്പിക്കാം എന്ന സൗദി അറേബ്യയുടെ ചരിത്രപരമായ തീരുമാനം ആണ്‌ ഒളിംപിക്‌സ്‌ യോഗ്യത പോലും നേടാതിരുന്ന ഫഹെര്‍ഖാനിയെ ലണ്ടനില്‍ എത്തിച്ചത്‌. 800 മീറ്റര്‍ ഓട്ടമത്സരത്തില്‍ പങ്കെടുക്കുന്ന സാറ അത്തര്‍ ആണ്‌ ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന മറ്റൊരു സൗദി വനിതാ താരം.

Story first published: Wednesday, August 1, 2012, 18:03 [IST]
Other articles published on Aug 1, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+