Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫിഫ റാങ്കിങ്, ബ്രസീല്‍ ആദ്യപത്തില്‍

സൂറിച്ച്: കോണ്‍ഫെഡറേഷന്‍ കപ്പിലെ തകര്‍പ്പന്‍ ജയം ഫിഫ റാങ്കിങില്‍ ബ്രസീലിന്റെ നില മെച്ചപ്പെടുത്തി. 22ാം സ്ഥാനത്തായിരുന്ന മഞ്ഞപ്പട 13 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഇപ്പോള്‍ ഒമ്പതാം സ്ഥാനത്താണ്.

ലോകചാംപ്യന്മാരായ സ്‌പെയിനാണ് ഒന്നാം സ്ഥാനത്ത്. ജര്‍മനി, കൊളംബിയ, അര്‍ജന്റീന, നെതര്‍ലാന്‍ഡ്, ഇറ്റലി, പോര്‍ച്ചുഗല്‍, ക്രൊയേഷ്യ തുടടങ്ങിയ രാജ്യങ്ങളാണ് ബ്രസീലിന് മുന്നിലുള്ളത്.

Fifa

ആതിഥേയര്‍ എന്ന നിലയില്‍ ബ്രസീല്‍ സ്വാഭാവികമായും അടുത്ത ലോകകപ്പില്‍ കളിയ്ക്കും. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി സൗഹൃദമത്സരങ്ങളില്‍ മാത്രം കളിയ്ക്കുന്നതാണ് ബ്രസീലിനെ പോയിന്റ് നിലയില്‍ പിറകിലാക്കിയത്.

ഇന്ത്യ പോയിന്റ് നിലയില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി 146ലെത്തി. ബംഗ്ലാദേശ് 152ാം സ്ഥാനത്തും മാലി ദ്വീപ് 154ാം സ്ഥാനത്തും പാകിസ്താന്‍ 167ാം സ്ഥാനത്തും ശ്രീലങ്ക 171ാം സ്ഥാനത്തും ലിസ്റ്റ് ചെയ്തു.
രാജ്യം പോയിന്റ്(ക്രമത്തില്‍)
സ്‌പെയിന്‍ 1532
ജര്‍മനി 1273
കൊളംബിയ 1206
അര്‍ജന്റീന 1204
നെതര്‍ലാന്‍ഡ് 1180
ഇറ്റലി 1142
പോര്‍ച്ചുഗല്‍ 1099
ക്രൊയേഷ്യ 1098
ബ്രസീല്‍ 1095
ബെല്‍ജിയം 1079

Story first published: Thursday, July 4, 2013, 15:13 [IST]
Other articles published on Jul 4, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+