റഫറിമാരുടെ പിഴവ്: ഫിഫ മാപ്പു ചോദിച്ചു

നോക്കൗട്ട് റൗണ്ടായ പ്രീ ക്വാട്ടറില്‍ ജര്‍മ്മനിയ്‌ക്കെതിരെ ഇംഗ്ലണ്ടിന്റെ ഫ്രാങ്ക് ലാംപാര്‍ഡ് തൊടുത്ത പനത് ബാറില്‍ തട്ടി ഗോള്‍ പോസ്റ്റിനുള്ളില്‍ പതിച്ചെങ്കിലും റഫറി ഗോള്‍ അനുവദിച്ചിരുന്നില്ല. വീഡിയോ റീപ്ലേകളില്‍ പോസ്റ്റിനുള്ളില്‍ ഗോള്‍ പതിച്ച കാര്യം വ്യക്തമായിരുന്നു. ഗോള്‍ ലഭിച്ചിരുന്നെങ്കില്‍ ജര്‍മ്മനിയെ സമനിലയില്‍ പിടിച്ച് മത്സരത്തില്‍ തിരികെ വരാന്‍ ഇംഗ്ലണ്ടിന് കഴിയുമായിരുന്നു. എന്നാല്‍ 2-1 പിന്നിലായ ഇംഗ്ലണ്ടിനെതിരെ വര്‍ദ്ധിച്ച ആത്മവിശ്വാസത്തോടെ കളിച്ച ജര്‍മ്മനി മത്സരം 4-1ന് ജയിച്ചിരുന്നു.
മെക്‌സിക്കോ-അര്‍ജന്റീന മത്സരത്തിലാണ് ഗുരുതരമായ മറ്റൊരു റഫറിയിങ് പിഴവുണ്ടായത്. അര്‍ജന്റീനയുടെ കാര്‍ലോസ് ടെവസ് നേടിയ ഗോള്‍ ഓഫ് സൈഡായിരുന്നുവെന്ന് റീപ്ലേയില്‍ വ്യക്തമായെങ്കിലും റഫറി റോബര്‍ട്ടോ റോസെറ്റി ഗോള്‍ വിധിക്കുകയായിരുന്നു.മത്സരം അര്‍ജന്റീന 3-1ന് വിജയിച്ചു.
റഫറിമാര്‍ വരുത്തിയ പിഴവില്‍ വ്യാപക വിമര്‍ശനം ഉയരുകയും റഫറിമാരുടെ തീരുമാനങ്ങള്‍ പിഴവുറ്റതാക്കാന്‍ ഇലക്ട്രോണിക് സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്താന്‍ ഫിഫ തയ്യാറകണമെന്നും ആവശ്യം ശക്തമായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications