
ദിദിയര്‍ ദ്രോഗ്‌ബെയുടെ രണ്ടാം ഗോളിലൂടെ ഒന്നാം പകുതിയില്‍ തന്നെ ഇടക്കാലമാനേജര്‍ റോബര്‍ട്ടോ ഡി മാറ്റെയുടെ ടീം വ്യക്തമായ ലീഡ് നേടിയിരുന്നു. 64ാം മിനിറ്റില്‍ സബ്‌സ്റ്റിറ്റിയൂട്ട് താരം ആന്‍ഡി കാരലിലൂടെ ലിവര്‍പൂള്‍ തിരിച്ചടിച്ചു.
ലിവര്‍പൂള്‍ എവര്‍ട്ടനെ 2-1ന് തോല്‍പ്പിച്ചും ചെല്‍സി ടോട്ടന്‍ഹാമിനെ 5-1ന് കീഴടക്കിയുമായാണ് കലാശപോരാട്ടത്തിന് യോഗ്യത നേടിയത്. കരുത്തരായ ബാഴ്‌സലോണയെ അട്ടിമറിച്ച് യൂറോപ്യന്‍ ചാംപ്യന്‍സ് ലീഗിന്റെ ഫൈനലിലെത്തിയ ചെല്‍സിക്കു തന്നെയായിരുന്നു കളിയില്‍ ആധിപത്യം.
പ്രീമിയര്‍ ലീഗില്‍ 61 പോയിന്റുമായി ചെല്‍സി ഇപ്പോള്‍ ആറാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള സിറ്റിക്ക് 83 പോയിന്റുണ്ട്. ചൊവ്വാഴ്ച നടക്കുന്ന പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ലിവര്‍പൂള്‍ തന്നെയാണ് ചെല്‍സിയുടെ എതിരാളികള്‍.