Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡച്ചുകാര്‍ ലോക ചാമ്പ്യന്‍മാരെ കശക്കിയെറിഞ്ഞു

Thriller: Wesley Sneijder scores Holland's secondബേണ്‍: മരണഗ്രൂപ്പില്‍ ഹോളണ്ടിനോട്‌ പരാജയപ്പെട്ടതോടെ ലോക ചാമ്പ്യന്‍മാരായ ഇറ്റലി പുറത്താകല്‍ ഭീഷണിയില്‍.

എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ്‌ ഡച്ചുകാര്‍ ഇറ്റലിയെ തോല്‌പിച്ചത്‌. റുഡ്‌ വാന്‍ നിസ്റ്റല്‍ റോയി (26), വെസ്ലി സ്‌നൈഡര്‍, (31) ജിയോവാനി ബ്രോങ്കോസ്‌റ്റ്‌ (79) എന്നിവരാണ്‌ ഇറ്റലിയുടെ പ്രതിരോധ ദുര്‍ഗം തകര്‍ത്ത്‌ ഗോള്‍ വല കുലുക്കിയത്‌.

30 വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷമാണ്‌ ഡച്ചുകാര്‍ ഇറ്റലിയെ കീഴടക്കുന്നത്‌. എന്നാല്‍ തങ്ങള്‍ക്കേറ്റ തോല്‍വിയിലും ഇറ്റാലിന്‍ കോച്ച്‌ റോബര്‍ട്ടോ ഡെഡോണിയുടെ പ്രതീക്ഷകള്‍ അവസാനിച്ചിട്ടില്ല. പ്രശ്‌നം സൃഷ്ടിയ്‌ക്കാന്‍ ഹോളണ്ടിന്‌ കഴിയുമെന്ന്‌ ഞങ്ങള്‍ ഭയപ്പെട്ടിരുന്നു. അത്‌ തന്നെ സംഭവിയ്‌‌ക്കുകയും ചെയ്‌തു. ഡെഡോണി പറഞ്ഞു.

പരിക്കേറ്റ ക്യാപ്‌റ്റന്‍ ഫാബിയോ കന്നാവരോയുടെ അഭാവമാണ്‌ ഇറ്റാലിയന്‍ പ്രതിരോധത്തെ തകര്‍ക്കാന്‍ ഹോളണ്ടിന്‌ അവസരമൊരുക്കിയത്‌.

കന്നാവരോയ്‌ക്ക്‌ പകരക്കാരനായെത്തിയ മറ്റരാസി മങ്ങിയ പ്രകടനവും ലോക ചാമ്പ്യമാര്‍ക്ക്‌ തിരിച്ചടിയായി. നിറം മങ്ങിയ പ്രകടനം കാഴ്‌ച വെച്ച മറ്റരാസിയെ ഡെഡോണിയ്‌ക്ക്‌ രണ്ടാം പകുതിയുടെ തുടക്കത്തില്‍ പിന്‍വലിയ്‌ക്കേണ്ടതായും വന്നു.

ഹോളണ്ടിനോടേറ്റ തോല്‍വിയില്‍ നിന്നും പാഠമുള്‍ക്കൊണ്ട്‌ അടുത്ത കളിയ്‌ക്ക്‌ ഒരുങ്ങാനാണ്‌ കോച്ച്‌ ഇറ്റാലിയന്‍ താരങ്ങളോട്‌ ആവശ്യപ്പെട്ടിരിയ്‌ക്കുന്നത്‌.

എന്നാല്‍ ഗ്രൂപ്പ്‌ സിയിലെ വമ്പന്‍മാരായ ഫ്രാന്‍സിനെ സമനിലയില്‍ കുരുക്കിയതിന്റെ ആവേശവുമായെത്തുന്ന റുമാനിയയെ എളുപ്പത്തില്‍ കീഴടക്കാനാകുമെന്ന ലോക ചാമ്പ്യന്‍മാര്‍ കരുതുന്നില്ല.

Story first published: Wednesday, June 11, 2008, 13:13 [IST]
Other articles published on Jun 11, 2008
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+