Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ശനിയാഴ്ച തുടങ്ങും

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ശനിയാഴ്ച തുടങ്ങും. ഉദ്ഘാടന ദിവസം ലിവര്‍പൂള്‍, സ്റ്റോക്ക് സിറ്റിയെയും വെസ്റ്റ് ഹാം യുനൈറ്റഡ് കാര്‍ഡിഫ് സിറ്റിയെയും ആഴ്‌സണല്‍ ആസ്റ്റണ്‍വില്ലയെയും നോര്‍വിച്ച് സിറ്റി എവര്‍ട്ടനെയും സണ്ടര്‍ലാന്‍ഡ് ഫുള്‍ഹാമിനെയും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്വാന്‍സിയ സിറ്റിയെയും നേരിടും. ഞായറാഴ്ച രണ്ടു മത്സരം മാത്രമാണുള്ളത്. ക്രിസ്റ്റല്‍ പാലസ് ടോട്ടന്‍ ഹാമിനെയും ചെല്‍സി ഹള്‍ സിറ്റിയെയും നേരിടും.

ഇത്തവണ പ്രീമിയര്‍ ലീഗില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ സാന്നിധ്യവുമുണ്ട്. കളിക്കാരനായല്ല. പ്രചാരകനായി. പ്രീമിയര്‍ ലീഗിന്റെ ഇന്ത്യന്‍ അംബാസിഡറായി സ്റ്റാര്‍ സ്‌പോര്‍ട്‌സ് നിയമിച്ചിരിക്കുന്നത് ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്രസിങ് ധോണിയെയാണ്.

Premier League

ഇന്ത്യയില്‍ നിന്നും ലക്ഷകണക്കിനാളുകള്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ തത്സമയം കാണുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണ ഹിന്ദി കമന്ററി നല്‍കി കൂടുതല്‍ പ്രേക്ഷകരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സ്റ്റോര്‍ സ്‌പോര്‍ട്‌സ്. ക്രിക്കറ്റിന് ഏറെ വളക്കൂറുള്ള മണ്ണില്‍ ഫുട്‌ബോളിന് കൂടുതല്‍ ആരാധകരെ കണ്ടെത്തുകയെന്ന വാണിജ്യ താല്‍പ്പര്യമാണ് ഈ നീക്കങ്ങള്‍ക്ക് പിന്നില്‍.

പ്രീമിയര്‍ ലീഗ് മത്സരങ്ങളുടെ പ്രചാരകനാകുന്ന ധോണി സ്‌കൂള്‍ തലത്തില്‍ നല്ലൊരു ഫുട്‌ബോള്‍ താരം കൂടിയായിരുന്നു. അവിടെയും കീപ്പിങ് തന്നെയായിരുന്നു ജോലി. ഗോള്‍കീപ്പറായിരുന്ന ധോണി പുതിയ ചുമതല ഏറെ സന്തോഷത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.

Story first published: Friday, August 16, 2013, 13:30 [IST]
Other articles published on Aug 16, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+