കോണ്‍ഫെഡറേഷന്‍സ് കപ്പ്: മഞ്ഞപ്പട ഫൈനലില്‍
ബെലോ ഹൊറിസോണ്ടെ(ബ്രസീല്‍): ഫിഫ കോണ്‍ഫഡറേഷന്‍സ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഉറുഗ്വായെ തോല്‍പിച്ച് (2-1) ബ്രസീല്‍ ഫൈനലില്‍. അവസാനം വരെ ആവേശം അലതല്ലിയ മത്സരത്തിന്റെ 86-ാം മിനുട്ടിലാണ് ബ്രസീല്‍ വിജയഗോള്‍ സ്വന്തമാക്കിയത്.
കളിയുടെ ആദ്യപകുതിയുൂടെ 41-ാം മിനുട്ടിലാണ് ഫ്രെഡിലൂടെ ബ്രസീല്‍ ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ എഡിന്‍സണ്‍ കവാനിയിലൂടെ ഉറുഗ്വായ് തിരിച്ചടിച്ചു.
കളിസമനിലയില്‍ കലാശിക്കുമോ എന്ന ആശങ്കക്കിടയിലാണ് 86-ാം മിനുട്ടില്‍ മധ്യനിര താരം പോളീഞ്യോ ബ്രസീലിന്റെ മാനം കാത്തത്. നെയ്മറിന്റെ മനോഹരമായ കോര്‍ണര്‍ കിക്ക് പോളീഞ്യോ അതിമനോഹരമായ ഒരു ഹെഡ്ഡറിലൂടെ ഗോള്‍ പോസ്റ്റിലേക്കിട്ടു.

ആദ്യ പകുതിയുടെ 14-ാം മിനുട്ടില്‍ കിട്ടിയ പെനാള്‍ട്ടി കിക്ക് മുതലാക്കാനാകാതെ പോയതാണ് ഉറുഗ്വാക്ക് വന്‍ തിരിച്ചടിയായത്. പരിചയ സമ്പന്നനായ ഡീഗോ ഫോര്‍ലാന്‍ തന്നെയായിരുന്നു കിക്കെടുത്തത്. പക്ഷേ കിക്ക് വിജയം കണ്ടില്ല.
1950 ലെ ലോകകപ്പ് ഫൈനലില്‍ ബ്രസീലിനെ അട്ടിമറിച്ച് കപ്പ് നേടിയ ടീമാണ് ഉറുഗ്വായ്. അന്ന് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഉറുഗ്വായുടെ വിജയം. ബ്രസീലിന്റെ ഫുട്‌ബോള്‍ ചരിത്രത്തില്‍ മറക്കാനാകാത്ത തോല്‍വിയായിരുന്നു അത്. അന്നത്തെ പരാജയത്തിന്, അതേ മാര്‍ജിനില്‍ തന്നെ വിജയം നേടി ഇത്തവണ ബ്രസീല്‍ കണക്കുതീര്‍ക്കുകയായരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications