
തുല്യ ശക്തികളുടെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഒരു ഗോള്‍ പിറക്കുന്നതിന് 69ാം മിനിറ്റ് വരെ കാത്തുനില്‍ക്കേണ്ടി വന്നു. യായാ തൂറെയെന്ന ഐവറികോസ്റ്റ് താരത്തിന്റെ മിടുക്കില്‍ നിന്നാണ് ബോസ്‌നിയന്‍ താരം മാഞ്ചസ്റ്റര്‍ സിറ്റിക്കുവേണ്ടി ഗോള്‍ നേടിയത്. ഏഴ് മിനിറ്റിനുശേഷം ബ്രസീലിയന്‍ താരം മാഴ്‌സലെയുടെ ഗോളില്‍ ആതിഥേയര്‍ ഒപ്പത്തിനൊപ്പമെത്തി.
85ാം മിനിറ്റില്‍ സെര്‍ബിയന്‍ ഡിഫന്റര്‍ അലക്‌സാണ്ടര്‍ കൊളറോവിലൂടെ സിറ്റ് ലീഡ് തിരിച്ചുപിടിച്ചു. എന്നാല്‍ രണ്ടു മിനിറ്റിനുള്ളില്‍ എയ്ഞ്ചല്‍ ഡി മാരിയയെ കൂട്ടുപിടിച്ച് കരിം ബെന്‍സെമെ മാഡ്രിഡിനെ ഒപ്പമെത്തിച്ചു. ഇംഗ്ലീഷ് ഗോളി ജോ ഹാര്‍ട്ടിന്റെ വലിയൊരു പിഴവില്‍ നിന്നായിരുന്നു കളിയുടെ ഗതി തന്നെ മാറ്റി മറിച്ച റോണാള്‍ഡോയുടെ ഗോള്‍ പിറന്നത്.
ബുധനാഴ്ച ബാഴ്‌സലോണ സ്പാര്‍ട്ടക് മോസ്‌കോയെയും ബയേണ്‍ മ്യൂണിക് വലന്‍സിയയെയും ചെല്‍സി യുവന്റസിനെയും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഗളതാസരയെയും നേരിടും.