വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

കോണ്‍ഫെഡറേഷന്‍സ് കപ്പ് ബ്രസീലിന്

By Soorya Chandran

റിയോ ഡി ജനീറോ(ബ്രസീല്‍): ഫുട്‌ബോള്‍ പ്രേമികളെ ആവേശത്തിലെത്തിച്ച കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫൈനലില്‍ ബ്രസീലിന് ആധികാരിക ജയം. നിലവിലെ ലോക ചാമ്പ്യന്‍മാരായ സ്‌പെയിനിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് മഞ്ഞപ്പട മുട്ടുകുത്തിച്ചത്. കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ ഹാട്രിക് കിരീടമെന്ന റെക്കോര്‍ഡും സ്‌കൊളാരിയുടെ കുട്ടികള്‍ കൈയ്യടക്കി. അപരാജിതമായ 29 മത്സരങ്ങള്‍ക്ക് ശേഷം സ്‌പെയിന്റെ കാളക്കൂറ്റന്‍മാര്‍ നാണംകെട്ട തോല്‍വിയോടെ മടങ്ങി.

ആരാധകരുടെ ആര്‍പ്പുവിളിക്കൊപ്പം ബ്രസീല്‍ കത്തിപ്പടരുകയായിരുന്നു. വിസില്‍ മുഴങ്ങി ഒരു മിനിട്ടും 30 സെക്കന്റും തികയുമ്പോഴേക്കും ഫ്രെഡ് സ്‌പെയിന്റെ ഗോള്‍ വല കുലുക്കി. പോസ്റ്റിന്റെ വലതു ഭാഗത്ത് നിന്ന് ഹള്‍ക്ക് കൊടുത്ത പാസ് നെയ്മറിന്റെ കാലില്‍ തട്ടി ഫ്രെഡിലെത്തി. സ്പാനിഷ് ഗോളി കസീയസിനൊപ്പം നിലത്ത് വീണുപോയ ഫ്രെഡ് ഇത്രമാത്രം അപകടകാരിയാകുമെന്ന് സ്പാനിഷ് പ്രിരോധനിര ചിന്തിച്ചിട്ടേ ഉണ്ടാവില്ല. പന്ത് ഗോളിയിലേക്കെത്തുംമുമ്പ് തന്നെ ഫ്രെഡിന്റെ കാല്‍ ചലിച്ചു. ഫലം ഒന്നര മിനുട്ടില്‍ ബ്രസീലിന്റെ ആദ്യ ഗോള്‍.

Brazil

ഈ വീഴ്ചയില്‍ നിന്ന് ഒരിക്കല്‍ പോലും കരകയറാന്‍ ചെമ്പടയുടെ കാളക്കൂറ്റന്‍മാര്‍ക്കായില്ല. കാളപ്പോരിന്റെ പാരമ്പര്യം മറന്നതുപോലെ, സ്പാനിഷ് പട ഗ്രൗണ്ടില്‍ തളര്‍ന്നു. 44-ാം മിനിട്ടില്‍ ബ്രസീലിന്റെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ നെയ്മര്‍ വീണ്ടും സ്പാനിഷ് ഗോള്‍ വല കുലുക്കി. കേള്‍വികേട്ട സ്പാനിഷ് പ്രതിരോധം ഒന്നുമല്ലാതെ പോയ നിമിഷങ്ങളായിരുന്നു അത്.

ഇടവേളക്ക് ശേഷം കൂടുതല്‍ കരുത്തമായി സ്പാനിഷ് പോരാളികള്‍ എത്തുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് പിന്നെയും തെറ്റി . കളി തുടങ്ങി രണ്ടാം മിനിട്ടില്‍ ഫ്രെഡ് വീണ്ടും സ്‌പെയിന്റെ ഗോള്‍ വല ഭേദിച്ചു. തിരിച്ചൊരു ഗോള്‍ പോലും നേടാനാകാതെ സ്‌പെയിന്‍ മറക്കാനയില്‍ തലകുനിച്ചു.

ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ ബ്രസീല്‍ സ്‌ട്രൈക്കര്‍ നൈമര്‍ സ്വന്തമാക്കി. ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ഇറ്റലിയുടെ ഫെര്‍ണാണ്ടോ ടോറസ് ഗോള്‍ഡന്‍ ബൂട്ടിനും അര്‍ഹനായി.

ഗോള്‍ പൊസെഷന്‍ കൂടുതലായിരുന്നിട്ടും സ്‌പെയിന്‍ ആക്രമണം ബ്രസീലിന്റെ ഗോള്‍ മുഖത്തെത്തിയത് വളരെ കുറച്ച് തവണ മാത്രമായിരുന്നു. ഗോളാകാന്‍ സാധ്യതയുണ്ടായിരുന്നു മൂന്ന് നീക്കങ്ങള്‍ മാത്രമേ അവര്‍ കാഴചവെച്ചുള്ളൂ. അങ്ങനെ യൂറോ കിരീടത്തിനും ലോകകപ്പിനുമൊപ്പം കോണ്‍ഫെഡറേഷന്‍സ് കപ്പുമെന്ന സ്പാനിഷ് സ്വപ്‌നം പൊലിഞ്ഞു.

രാജ്യത്തെ പിടിച്ചുകുലുക്കിയ ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്ക് മറുപടി കൊടുക്കാനായി എന്നതാണ് മഞ്ഞപ്പടയുടെ ഏറ്വും വലിയ സന്തോഷം. ബ്രസീലിന്റെ പ്രസിഡന്റ് ഡില്‍മ റൂസെഫിന് ഇത് ഫുട്‌ബോള്‍ വിജയം മാത്രമല്ല. രാഷ്ട്രീയ വിജയം കൂടിയാണ്. ഫുട്‌ബോളിന് വേണ്ടി രാഷ്ട്രം ധൂര്‍ത്തടിക്കുന്നു എന്ന ആരോപണത്തിനുള്ള മറുപടി കൂടിയാണ് മാറക്കാനയിലെ വിജയം.

അത്ര മികച്ചതല്ല ഇത്തവണത്തെ മഞ്ഞപ്പടയെന്ന, ഫുടബോള്‍ ഇതിപാസം പെലെയുടെ വാക്കുകളും ഈ ആധികാരിക ജയത്തോടെ അവര്‍ക്ക് മറികടക്കാനായി. ഇനി അടുത്ത വര്‍ഷം സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പ് മാത്രമേ മഞ്ഞപ്പടക്ക് മുന്നിലുള്ളു.

ലൂസേഴ്സ് ഫൈനലില്‍ ഉറുഗ്വായെ തോല്‍പിച്ച് ഇറ്റലി ടൂര്‍ണമെന്‍റിലെ മൂന്നാം സ്ഥാനക്കാരായി. ഇരു ടീമുകളും രണ്ട് വീതം ഗോളുകള്‍ നേടിയ കളിയില്‍ പെനാള്‍ട്ടി ഷൂട്ടൗട്ട് ആണ് വിജയികളെ നിശ്ചയിച്ചത്(3-2).

Story first published: Monday, July 1, 2013, 10:19 [IST]
Other articles published on Jul 1, 2013
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X