കാര്‍ലോസ് എന്നെ ചതിച്ചു: മറഡോണ

തന്റെ പരിശീലക സഹായികളെ നിലനിര്‍ത്തണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്നതിനാലാണ് മാറഡോണയെ കഴിഞ്ഞ ദിവസം അസോസിയേഷന്‍ പരിശീലകസ്ഥാനത്തു നിന്നു നീക്കിയത്.
ഫുട്‌ബോള്‍ അസോസിയേഷന്‍ തന്നെ ചതിക്കുകയായിരുന്നെന്നും ടീം മാനേജര്‍ കാര്‍ലോസ് ബിലാര്‍ഡോയാണ് ഇതിന് പിന്നിലെന്നും മാറഡോണ ആരോപിച്ചു.
ലോകകപ്പില്‍ ദയനീയ തോല്‍വി ഏറ്റുവാങ്ങി ടീം ക്വാര്‍ട്ടര്‍ഫൈനലില്‍ പുറത്തായെങ്കിലും മാറഡോണയെ പരിശീലകസ്ഥാനത്തു തന്നെ നിലനിര്‍ത്താനായിരുന്നു അസോസിയേഷന്‍ നേരത്തെ തീരുമാനിച്ചിരുന്നത്.
പരിശീലകസ്ഥാനം സംബന്ധിച്ച് അസോസിയേഷന്‍ പ്രസിഡണ്ട് ജൂലിയോ ഗ്രോഡോണ തന്നോട് കള്ളം പറയുകയായിരുന്നെന്നും ഈ ചതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് കാര്‍ലോസ് ബിലാര്‍ഡോയായിരുന്നെന്നും മാറഡോണ ആരോപിച്ചു.
ടീം ജര്‍മനിയോട് തോറ്റ ദിവസം എല്ലാവരും ദു:ഖത്തില്‍ കഴിയുമ്പോള്‍ എന്ന പുകച്ചു പുറത്താക്കാനായിരുന്നു ബിലാര്‍ഡോയുടെ ശ്രമം. എന്റെ ജോലിയില്‍ സംതൃപ്തനാണെന്നും അത് തുടര്‍ന്നു കാണാനാണ് ആഗ്രഹമെന്നും എന്നോട് പറഞ്ഞു.
എന്നാല്‍, ടീം നാട്ടിലേയ്ക്ക് മടങ്ങുമ്പോള്‍ കാര്യങ്ങള്‍ മാറിമറയുകയായിരുന്നു. തിങ്കളാഴ്ച ഗ്രോണ്ടോണയെ കണ്ടപ്പോള്‍ ഞാന്‍ തുടരണമെന്നു തന്നെയായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍, ഏഴ് കോച്ചിങ് സ്റ്റാഫിനെ മാറ്റണമെന്ന നിലാപാടില്‍ അദ്ദേഹം ഉറച്ചുനിന്നു. എന്നെ മാറ്റണമെന്നു തന്നെയാണ് അവരുടെ ആഗ്രഹമെന്ന് ഇതില്‍ നിന്ന് വ്യക്തമായിരുന്നു-മാറഡോണ പറയുന്നു.
അര്‍ജന്റീന അണ്ടര്‍20 ടീം പരിശീലകനായിരുന്ന സര്‍ജിയോ ബറ്റിസ്റ്റയാണ് ദേശീയ ടീമിന്റെ പുതിയ പരിശീലകന്‍. 1986 ലോകകപ്പില്‍ മാറഡോണയ്‌ക്കൊപ്പം കളിച്ച താരമാണ് ബറ്റിസ്റ്റ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications