
ആറാം മിനിറ്റില്‍ ക്രിസ്റ്റായനോ റൊണാള്‍ഡോയാണ് മാഡ്രിഡിനുവേണ്ടി ആദ്യ ഗോള്‍ നേടിയത്. കരീം ബെന്‍സമെ. എയ്ഞ്ചല്‍ ഡി മാരിയ എന്നിവര്‍ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. എന്നാല്‍ ബാഴ്‌സലോണയുടെ കാര്യം നേരെ തിരിച്ചായിരുന്നു.
വലന്‍സിയക്കുവേണ്ടി പാബ്ലോ പിയാറ്റിയാണ് ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ തുടര്‍ന്ന് മെസ്സിയും ഫെബ്രഗാസും ചേര്‍ന്ന് തകര്‍ത്താടുകയായിരുന്നു.15 മിനിറ്റിനുള്ളില്‍ മെസ്സി ഹാട്രിക് നേടി. കളി തീരാന്‍ അഞ്ചു മിനിറ്റുള്ളപ്പോഴായിരുന്നു മെസ്സിയുടെ നാലാം ഗോള്‍. സാവിയാണ് പട്ടിക പൂര്‍ത്തിയാക്കിയത്.