Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബാഴ്‌സ ജഴ്‌സിയില്‍ മെസ്സിക്ക് ആദ്യ ചുവപ്പ് കാര്‍ഡ്, സൂപ്പര്‍ കപ്പ് ബില്‍ബാവോയ്ക്ക്

സെവിയ്യ: സ്പാനിഷ് സൂപ്പര്‍ കപ്പിലെ ആവേശ പോരാട്ടത്തില്‍ കരുത്തരായ ബാഴ്‌സലോണയെ അട്ടിമറിച്ച് അത്‌ലറ്റിക് ബില്‍ബാവോയ്ക്ക് കിരീടം. അധിക സമയത്തിലേക്ക് നീണ്ട മത്സരത്തില്‍ 3-2നാണ് ചാമ്പ്യന്‍നിരയെ ബില്‍ബാവോ മുട്ടുകുത്തിച്ചത്. ലയണല്‍ മെസ്സി ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായ മത്സരത്തില്‍ അപ്രതീക്ഷിത തോല്‍വിയാണ് ബാഴ്‌സലോണ നേരിട്ടത്. അത്‌ലറ്റിക് ബില്‍ബാവോയുടെ 4-4-2 ഫോര്‍മേഷനെ 4-3-3 എന്ന പതിവ് ശൈലിയിലാണ് ബാഴ്‌സലോണ നേരിട്ടത്.

കരുത്ത് കാട്ടി ആദ്യം വലകുലുക്കാന്‍ ബാഴ്‌സലോണയ്ക്ക് സാധിച്ചു. 40ാം മിനുട്ടില്‍ അന്റോണിയോ ഗ്രിസ്മാനാണ് ബാഴ്‌സലോണയ്ക്കായി വലകുലുക്കിയത്. എന്നാല്‍ രണ്ട് മിനുട്ട് മാത്രമായിരുന്നു ഈ ലീഡിന് ആയുസ്. 42ാം മിനുട്ടില്‍ ഓസ്‌കാര്‍ ഡി മാര്‍ക്കോസ് ബില്‍ബാവോയ്ക്ക് സമനില നേടിക്കൊടുത്തു. 57ാം മിനുട്ടില്‍ ബില്‍ബാവോ വലകുലുക്കിയെങ്കിലും വാര്‍ പരിശോധനയില്‍ ഓഫ് സൈഡ് വിധിക്കുകയായിരുന്നു. 77ാം മിനുട്ടില്‍ അന്റോണിയോ ഗ്രിസ്മാന്‍ വീണ്ടും ബാഴ്‌സലോണയെ മുന്നിലെത്തിച്ചപ്പോള്‍ 90ാം മിനുട്ടില്‍ ആസ്യര്‍ വില്ലാലിബ്രി ബില്‍ബാവോയ്ക്ക് സമനില സമ്മാനിച്ചു.

athleticbilbao

നിശ്ചിത സമയത്തും ഇരു കൂട്ടരും 2-2 സമനില പങ്കിട്ടതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു. 93ാം മിനുട്ടില്‍ ബില്‍ബാവോയ്ക്ക് വേണ്ടി ഇനാകി വില്യംസ് നേടിയ ഗോള്‍ മത്സരത്തിന്റെ വിധി എഴുതുകയായിരുന്നു. അധിക സമയത്തിന്റെ അവസാന മിനുട്ടില്‍ കൈമുട്ട് ഉപയോഗിച്ച് ഫൗള്‍ ചെയ്തതിന് ബാഴ്‌സലോണ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് ചുവപ്പുകാര്‍ഡ് ലഭിച്ചു. 68 ശതമാനം പന്തടക്കത്തില്‍ ബാഴ്‌സലോണ മുന്നിട്ട് നിന്നപ്പോള്‍ 10നെതിരേ 12 ഗോള്‍ശ്രമവുമായി ആക്രമണത്തില്‍ കരുത്ത് കാട്ടിയത് ബില്‍ബാവോയായിരുന്നു.

അത്‌ലറ്റിക് ബില്‍ബാവോയുടെ മൂന്നാം സൂപ്പര്‍ കപ്പ് കിരീടമാണിത്. 1984,2015 വര്‍ഷങ്ങളിലാണ് ഇതിന് മുമ്പ് ടീം കിരീടം ചൂടിയത്. 1983,2009 വര്‍ഷങ്ങളില്‍ റണ്ണറപ്പാവാനും ടീമിന് സാധിച്ചു. ബാഴ്‌സലോണയാണ് കൂടുതല്‍ തവണ സൂപ്പര്‍ കപ്പ് നേടിയ ടീം. ഇതിനോടകം 13 കിരീടം അവര്‍ അലമാരയിലെത്തിച്ചു.1983, 1991,1994,1996,2005,2006,2009,2010,2011,2013,2016,2018 വര്‍ഷങ്ങളിലായിരുന്നു ബാഴ്‌സയുടെ കിരീട നേട്ടം. 11 തവണ റണ്ണറപ്പുകളാവാനും ബാഴ്‌സലോണയ്ക്കായി. റയല്‍ മാഡ്രിഡ് 11 തവണയും സൂപ്പര്‍ കപ്പ് കിരീടം നേടിയിട്ടുണ്ട്.

സെമി ഫൈനലില്‍ കരുത്തരായ റയല്‍ മാഡ്രിഡിനെ 2-1ന് തോല്‍പ്പിച്ചാണ് ബില്‍ബാവോ ഫൈനല്‍ ടിക്കറ്റ് നേടിയത്. റയല്‍ സോസിഡാഡിനെ 2-1ന് തോല്‍പ്പിച്ചാണ് ബാഴ്‌സലോണ ഫൈനലിലേക്കുള്ള യോഗ്യത നേടിയത്. ലയണല്‍ മെസ്സി,അന്റോണിയോ ഗ്രിസ്മാന്‍,ഉസ്മാന്‍ ഡെംബല്ലെ,ജോര്‍ദി അലാബ തുടങ്ങിയ നിരവധി സൂപ്പര്‍ താരങ്ങള്‍ ബാഴ്‌സലോണയ്‌ക്കൊപ്പമുണ്ടെങ്കിലും പഴയ പ്രതാപത്തിനൊത്ത് ഉയരാന്‍ ക്ലബ്ബിന് സാധിക്കുന്നില്ല.

Story first published: Monday, January 18, 2021, 12:48 [IST]
Other articles published on Jan 18, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+