For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ജയത്തോടെ തുടങ്ങി അത്‌ലറ്റിക്കോ മാഡ്രിഡ്; ഫ്രഞ്ച് ലീഗില്‍ പിഎസ്ജിക്ക് ഞെട്ടിക്കുന്ന തോല്‍വി

മാഡ്രിഡ്: സ്പാനിഷ് ലാ ലീഗയിലെ പുതിയ സീസണില്‍ ജയത്തോടെ തുടങ്ങി അത്‌ലറ്റിക്കോ മാഡ്രിഡ്. ഞായറാഴ്ച നടന്ന മത്സരത്തില്‍ ഗെറ്റാഫയ്‌ക്കെതിരെ ഒരു ഗോളിനാണ് ടീം ജയിച്ചുകയറിയത്. വിജയികള്‍ക്കായി ആല്‍വരോ മൊറാട്ട 23-ാം മിനിറ്റില്‍ ഗോള്‍ നേടി. നേരത്തെ ആദ്യ മത്സരത്തില്‍ ബാഴ്‌സലോണ പരാജയപ്പെട്ടപ്പോള്‍ റയല്‍ മാഡ്രിഡ് ജയം നേടിയിരുന്നു. മറ്റു മത്സരങ്ങളില്‍ സെവിയ്യ എസ്പാനിയോളിനേയും(2-0), റയല്‍ വല്ലാഡോളിഡ് റയല്‍ ബെറ്റിസിനേയും(2-1) തോല്‍പ്പിച്ചു.

ഫ്രഞ്ച് ലീഗില്‍ പിഎസ്ജി രണ്ടാം മത്സരത്തില്‍ തോറ്റു. ആദ്യ മത്സരത്തില്‍ ജയം കണ്ടെത്തിയ ലീഗ് ചാമ്പ്യന്മാര്‍ രണ്ടാം മത്സരത്തില്‍ റെന്നസിനെതിരെ 2-1 എന്ന സ്‌കോറിനാണ് തോല്‍വി ഏറ്റുവാങ്ങിയത്. റെന്നസിനായി നിയാങ്(44), കാസ്റ്റിലോ(48) എന്നിവര്‍ സ്‌കോര്‍ ചെയ്തപ്പോള്‍ എഡിസന്‍ കവാനി(36)യാണ് പിഎസ്ജിയുടെ ഗോള്‍ സ്‌കോറര്‍. രണ്ടാം മത്സരത്തിലും നെയ്മര്‍ ഇല്ലാതെയാണ് പിഎസ്ജി കളിക്കാനിറങ്ങിയത്.

atheleticomadrid

ജര്‍മന്‍ ലീഗില്‍ ഫ്രാങ്ക്ഫര്‍ട്ട്, ഹോഫന്‍ഹെയിനിനെ 1-0 എന്ന സ്‌കോറിന് തോല്‍പ്പിച്ചു. ലെയ്പ്‌സിഗ്, യൂണിയന്‍ ബെര്‍ലിനെ 4-0 എന്ന സ്‌കോറിനും പരാജയപ്പെടുത്തി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഷെഫീല്‍ഡ് യുണൈറ്റഡ് ക്രിസ്റ്റല്‍ പാലസിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചു. കരുത്തരായ ചെല്‍സി ലെസ്റ്റര്‍ സിറ്റിയോട് ഓരോ ഗോള്‍വീതം നേടി സമനില വഴങ്ങി. ആദ്യ മത്സരത്തില്‍ തോല്‍വി പിണഞ്ഞ ചെല്‍സിക്ക് രണ്ടാം മത്സരത്തിലും ജയം കണ്ടെത്താനായില്ല.

Story first published: Monday, August 19, 2019, 11:23 [IST]
Other articles published on Aug 19, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+