Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സമനിലയില്‍ കുടുങ്ങി ബാഴ്‌സ; ജയത്തോടെ ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് തലപ്പത്ത്

ബാഴ്‌സലോണ: സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് അപ്രതീക്ഷിത സമനില.താരതമ്യേന ദുര്‍ബലരായ ഓഷ്വാന 2-2 എന്ന നിലയില്‍ ബാഴ്‌സയെ തളയ്ക്കുകയായിരുന്നു. ലയണല്‍ മെസ്സിയുടെയും ലൂയിസ് സുവാരസിന്റെയും അഭാവം ബാഴ്‌സലോണ നിരയില്‍ നിഴലിച്ച് നില്‍ക്കുന്നു.മൂന്ന് മത്സരം പൂര്‍ത്തിയാക്കുമ്പോള്‍ ഒരോ തോല്‍വിയും ജയവും സമനിലയുമടക്കം നാല് പോയിന്റുള്ള ബാഴ്‌സ ഏഴാം സ്ഥാനത്താണ്.

അന്റോണിയോ ഗ്രിസ്മാന്‍,പെരേസ് സയോല്‍,റാഫിഞ്ഞ എന്നിവരെ മുഖ്യ സ്‌ട്രൈക്കര്‍മാരാക്കി 4-3-3 ഫോര്‍മേഷനിലാണ് ബാഴ്‌സ ഇറങ്ങിയത്. തുടക്കത്തിലെ തന്നെ ബാഴ്‌സയെ ഓഷ്വാന ഞെട്ടിച്ചു. ഏഴാം മിനുട്ടില്‍ റോബര്‍ട്ടോ ടോറസാണ് ഓഷ്വാനയ്ക്കായി ഗോള്‍ നേടിയത്.ആദ്യ പകുതിയില്‍ ലീഡ് നിലനിര്‍ത്താനും ഓഷ്വാനയ്ക്കായി.

liverpool

51ാം മിനുട്ടില്‍ ഗോള്‍ കാള്‍സ് പെരേസിന്റെ അസിസ്റ്റില്‍ അന്‍സുമാനി ഫാതി ബാഴ്‌സയ്ക്ക് സമനില സമ്മാനിച്ചു.64ാം മിനുട്ടില്‍ പെരേസ് വീണ്ടും ഗോളിന് വഴിയൊരുക്കിയപ്പോള്‍ ആര്‍തറിന് പിഴച്ചില്ല. തിരിച്ചടിച്ച് വിജയ പ്രതീക്ഷ കാക്കാന്‍ ബാഴ്‌സയ്ക്ക് സാധിച്ചെങ്കിലും 81ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി വലയിലാക്കി റോബര്‍ട്ടോ ടോറസ് ഓഷ്വാനയ്ക്ക് ആവേശ സമനില സമ്മാനിച്ചു. പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലുള്ള മെസ്സിയും സുവാരസും തിരിച്ചുവരേണ്ടത് ബാഴ്‌സയ്ക്ക് അത്യാവശ്യമാണ്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പോരാട്ടം കടുപ്പിച്ച് ലിവര്‍പൂള്‍ മുന്നേറുകയാണ്. ബേണ്‍ലിയെ അവരുടെ തട്ടകത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ലിവര്‍പൂള്‍ തോല്‍പ്പിച്ചത്.സാദിയോ മാനെഷ,റോബര്‍ട്ടോ ഫിര്‍മിനോ എന്നിവര്‍ ലിവര്‍പൂളിനായി വലകുലുക്കിയപ്പോള്‍ ഒരു ഗോള്‍ ക്രിസ് വുഡിന്റെ സെല്‍ഫ് ഗോളായിരുന്നു.തുടര്‍ച്ചയായ നാലാം ജയം സ്വന്തമാക്കിയ ലിവര്‍പൂള്‍ 12 പോയിന്റുമായി ഒന്നാമതാണ്.10 പോയിന്റുള്ള സിറ്റി രണ്ടാമതും

Story first published: Sunday, September 1, 2019, 9:35 [IST]
Other articles published on Sep 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+