Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്പാനിഷ് സൂപ്പർ താരവുമായി കരാർ പുതുക്കി ചെന്നൈയിൻ എഫ് സി..

സ്പാനിഷ് പ്രതിരോധ താരമായ ഇനിഗോ കാൽഡെറോണുമായി കരാർ പുതുക്കി ചെന്നൈയിൻ എഫ് സി.താരവുമായി ഒരു വർഷത്തേക്കാണ് ചെന്നൈയിൻ എഫ് സി കരാർ പുതുക്കിയത്.കഴിഞ്ഞ സീസണിലാണ് മുപ്പത്തിയാറുകാരനായ കാൽഡെറോൺ ചെന്നൈയിൻ എഫ് സിയിലേക്കെത്തുന്നത്.ചെന്നൈയിൻ എഫ് സിയുടെ കിരീട നേട്ടത്തിൽ നിർണ്ണായക പങ്കുവഹിച്ച താരം ചെന്നൈയുടെ പ്രധിരോധക്കോട്ടയിൽ നിറസാന്നിധ്യമായിരുന്നു.ചെന്നൈക്കു വേണ്ടി 20 മത്സരങ്ങൾ കളിച്ച കാൽഡെറോൺ മൂന്ന് ഗോളുകളും സ്വാന്തമാക്കിട്ടുണ്ട്.

chennaiyin fc

ചെന്നൈയിൻ എഫ് സിയുടെ ഒദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് താരത്തിന്റെ കരാർ വിവരം പുറത്തുവിട്ടത്.

"ചെന്നൈയിൻ എഫ് സിയിൽ അടുത്ത സീസണിലും തുടരാൻ അവസരം ലഭിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്.അടുത്ത സീസണിൽ ഞങ്ങൾ കിരീടം നിലനിർത്തുക തന്നെ ചെയ്യും.അതിനായി ഞങ്ങൾ മികച്ച കളി തന്നെ പുറത്തെടുക്കും";കാൽഡെറോൺ പറഞ്ഞു


സ്പാനിഷ് ക്ലബ്ബായ ആൽവേസിന്റെ മൂന്നാം നിര ക്ലബ്ബിലൂടെ കരിയർ ആരംഭിച്ച കാൽഡെറോൺ ആൽവേസിന്റെ ഒന്നാം നിര ക്ലബ്ബിലും ഇംഗ്ലീഷ് ക്ലബ്ബായ ബ്രിങ്ങ്ടൺ ആൻഡ് ഹോവിലും കളിച്ചിട്ടുണ്ട്.ബ്രിങ്ങ്ടണിന്റെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് ഇനിഗോ കാൽഡെറോൺ.ബ്രിങ്ങ്ടണു വേണ്ടി 210 മത്സരങ്ങൾ കളിച്ച താരം 20 ഗോളുകളും കണ്ടെത്തിട്ടുണ്ട്.

Story first published: Tuesday, July 24, 2018, 15:20 [IST]
Other articles published on Jul 24, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+