Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ട് ജയിച്ചെന്ന് കരുതി, സ്‌പെയിന്‍ തോറ്റെന്നും, പക്ഷേ സംഭവിച്ചത് തകര്‍പ്പനായി!

ലണ്ടന്‍: അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോളില്‍ ഇംഗ്ലണ്ടിനെതിരെ സ്‌പെയിനിന് ത്രസിപ്പിക്കുന്ന സമനില (2-2). 2-0ന് മുന്നിട്ട് നിന്ന ഇംഗ്ലണ്ട് അവസാന മിനുട്ടുകളില്‍ ഗോള്‍ വഴങ്ങുകയായിരുന്നു. ഇറ്റലിയും ജര്‍മനിയും തമ്മിലുള്ള സമനില ഗോളില്ലാകളിയായപ്പോള്‍ ക്രൊയേഷ്യ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വടക്കന്‍ അയര്‍ലന്‍ഡിനെ തോല്‍പ്പിച്ചു. ഫ്രാന്‍സ്, ചെക് റിപബ്ലിക്ക്, ആസ്ത്രിയ ടീമുകളും സമനിലയില്‍ കുരുങ്ങി. എന്നാല്‍, റഷ്യ, ഐസ്‌ലന്‍ഡ്, സ്വീഡന്‍, ഉക്രൈന്‍ ടീമുകള്‍ ജയം കണ്ടു.

ഇംഗ്ലണ്ടിന്റെ താത്കാലിക പരിശീലക സ്ഥാനത്ത് ഗാരെത് സൗത്‌ഗേറ്റിന്റെ അവസാന മത്സരമായിരുന്നു സ്‌പെയിനിനെതിരെ. വിജയത്തോടെ, സ്ഥിരം പരിശീലക സ്ഥാനം ലക്ഷ്യമിട്ട സൗത്‌ഗേറ്റിന് സ്‌പെയിന്‍ അവസാന ആറ് മിനുട്ടില്‍ എട്ടിന്റെ പണിയാണ് കൊടുത്തത്. 89 മിനുട്ട് വരെ ഇംഗ്ലണ്ട് 2-0ന് മുന്നിലായിരുന്നു. എന്നാല്‍, എണ്‍പത്തൊമ്പതാം മിനുട്ടില്‍ ലാഗോ അസ്പാസിലൂടെ സ്‌പെയിന്‍ ആദ്യ ഗോള്‍ മടക്കി. ഇഞ്ചുറി ടൈമില്‍ റയല്‍മാഡ്രിഡ് താരം ഇസ്‌കോയിലൂടെ സമനില ഗോള്‍.

spain

ഒമ്പതാം മിനുട്ടില്‍ ആദം ലല്ലാനയുടെ പെനാല്‍റ്റി ഗോളില്‍ മുന്നിലെത്തിയ ഇംഗ്ലണ്ട് നാല്‍പ്പത്തെട്ടാം മിനുട്ടില്‍ ലെസ്റ്റര്‍ സിറ്റി സ്‌ട്രൈക്കര്‍ ജാമി വര്‍ഡിയുടെ ഡൈവിംഗ് ഹെഡര്‍ ഗോളില്‍ ലീഡ് ഇരട്ടിയാക്കി.

ഗോള്‍ നില

ഇംഗ്ലണ്ട് 2-2 സ്‌പെയിന്‍

ഇറ്റലി 0-0 ജര്‍മനി

വ.അയര്‍ലന്‍ഡ് 0-3 ക്രൊയേഷ്യ

റഷ്യ 1-0 റുമാനിയ

മാള്‍ട്ട 0-2 ഐസ്‌ലന്‍ഡ്

ഹംഗറി 0-2 സ്വീഡന്‍

ഫ്രാന്‍സ് 0-0 ഐവറികോസ്റ്റ്

ഉക്രൈന്‍ 2-0 സെര്‍ബിയ

ആസ്ത്രിയ 0-0 സ്ലൊവാക്യ

ചെക് റിപബ്ലിക് 1-1 ഡെന്‍മാര്‍ക്ക്‌

Story first published: Wednesday, November 16, 2016, 16:59 [IST]
Other articles published on Nov 16, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+