വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

നാഷന്‍സ് ലീഗില്‍ വീണ്ടുമൊരു ക്ലാസിക്ക്... സ്‌പെയിന്‍ ഇംഗ്ലണ്ടിനെതിരേ, പോരാട്ടം വെംബ്ലിയില്‍

നാഷന്‍സ് ലീഗ് എയിലാണ് ഗ്ലാമര്‍ മല്‍സരം

ലണ്ടന്‍: ജര്‍മനി- ഫ്രാന്‍സ് ത്രില്ലറിനു പിന്നാലെ പ്രഥമ യുവേഫ നാഷന്‍സ് ലീഗ് ഫുട്‌ബോളില്‍ വീണ്ടുമൊരു കിടിലന്‍ പോരാട്ടം. സ്‌പെയിനും ഇംഗ്ലണ്ടുമാണ് നാഷന്‍സ് ലീഗ് എയിലെ ഗ്രൂപ്പുഘട്ടത്തില്‍ നേര്‍ക്കുനേര്‍ വരുന്നത്. ലണ്ടനിലെ പ്രശസ്തമായ വെംബ്ലി സ്റ്റേഡിയത്തിലാണ് ഫുട്‌ബോള്‍ പ്രേമികള്‍ കാത്തിരിക്കുന്ന മല്‍സരം. നാഷന്‍സ് ലീഗ് എയിലെ മറ്റൊരു മല്‍സരത്തില്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് ഐസ്‌ലാന്‍ഡിനെ നേരിടും.

1

നാഷന്‍സ് ലീഗ് ബിയില്‍ വടക്കന്‍ അയര്‍ലാന്‍ഡ് ബോസ്‌നിയ ആന്റ് ഹെര്‍സെഗോവിനയുമായും നാഷന്‍സ് ലീഗ് സിയില്‍ ഫിന്‍ലാന്‍ഡ് ഹംഗറിയുമായും ഗ്രീസ് എസ്റ്റോണിയയുമായും നാഷന്‍സ് ലീഗ് ഡിയില്‍ ബെലാറസ് സാന്‍ മരിനോയുമായും ലക്‌സംബെര്‍ഗ് മാള്‍ഡോനയുമായും ഏറ്റുമുട്ടും.

മെസ്സിയില്ലാതെ എത്ര നാള്‍? ഇനിയും കാത്തിരിക്കണോ... അര്‍ജന്റൈന്‍ കോച്ചിന് പറയാനുള്ളത്മെസ്സിയില്ലാതെ എത്ര നാള്‍? ഇനിയും കാത്തിരിക്കണോ... അര്‍ജന്റൈന്‍ കോച്ചിന് പറയാനുള്ളത്

ബ്രസീല്‍ ഇനി മഞ്ഞപ്പടയല്ല, നെയ്മര്‍പ്പട!! പഴയ രീതി വേണ്ട, എല്ലാം ടിറ്റെ തീരുമാനിച്ചു... ബ്രസീല്‍ ഇനി മഞ്ഞപ്പടയല്ല, നെയ്മര്‍പ്പട!! പഴയ രീതി വേണ്ട, എല്ലാം ടിറ്റെ തീരുമാനിച്ചു...

റഷ്യന്‍ ലോകകപ്പില്‍ സെമി ഫൈനല്‍ വരെയെത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട് സ്വന്തം ഗ്രൗണ്ടിലേക്കു സ്‌പെയിനിനെ ക്ഷണിക്കുന്നത്. ഇംഗ്ലണ്ടിന്റെ യുവനിര ലോകകപ്പില്‍ അപ്രതീക്ഷിത കുതിപ്പാണ് നടത്തിയത്. എന്നാല്‍ ലോകകപ്പിലേറ്റ വീഴ്ചയില്‍ നിന്നും പാഠമുള്‍ക്കൊണ്ട സ്‌പെയിന്‍ പുതിയ കോച്ച് ലൂയിസ് എന്റിക്വെയുടെ കീഴില്‍ പുതിയൊരു തുടക്കമാണ് ലക്ഷ്യമിടുന്നത്. ലോകകപ്പില്‍ പ്രീക്വാര്‍ട്ടറില്‍ തന്നെ സ്‌പെയിന്‍ പുറത്തായിരുന്നു.

2

സാധ്യതാ ഇലവന്‍

ഇംഗ്ലണ്ട് (3-3-2-2): പിക്‌ഫോര്‍ഡ്, വാക്കര്‍, സ്‌റ്റോണ്‍സ്, മഗ്വയര്‍, ട്രിപ്പിയര്‍, ഹെന്‍ഡേഴ്‌സന്‍, റോസ്, അലി, ലിന്‍ഗാര്‍ഡ്, റഷ്‌ഫോര്‍ഡ്, കെയ്ന്‍.
സ്‌പെയിന്‍ (4-3-3): ഡെഹേയ, കര്‍വാഹാല്‍, നാക്കോ, റാമോസ്, അലോന്‍സോ, റോബര്‍ട്ടോ, ബുസ്‌ക്വെറ്റ്‌സ്, തിയാഗോ, അസെന്‍ഷ്യോ, ഇസ്‌കോ, മൊറാറ്റ.

Story first published: Friday, September 7, 2018, 16:14 [IST]
Other articles published on Sep 7, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X