Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രൊഫഷണല്‍ ക്ലബ് ആകാന്‍ സോക്കര്‍ സ്കൂള്‍

കോഴിക്കോട്: ഫുട്ബോള്‍ പ്രേമികളുടെ നഗരമായ കോഴിക്കോട്ടെ ആദ്യത്തെ പ്രൊഫഷണല്‍ ഫുട്ബോള്‍ ക്ലബാകാന്‍ തയ്യാറെടുക്കുകയാണ് ജില്ലാ ഫുട്ബോള്‍ അസോസിയേഷന്റെ സോക്കര്‍ സ്കൂള്‍. എല്ലാം ശരിയായ വഴിക്കു നടക്കുകയാണെങ്കില്‍ ഫുട്ബോള്‍ പ്രേമികളുടെ നാടായ കോഴിക്കോട്ട് ഉണ്ടാകുന്ന ആദ്യത്തെ പ്രൊഫഷണല്‍ ഫുട്ബോള്‍ ക്ലബായിരിക്കും ഞങ്ങളുടേത്, സ്കൂള്‍ കണ്‍വീനര്‍ എം.ഇ. ബാലകൃഷ്ണക്കുറുപ്പ് പറഞ്ഞു.

നാലു വര്‍ഷം മുമ്പ് 13-14 വയസ്സ് പ്രായമുള്ള 30 കുട്ടികളെ വെച്ചാണ് സ്കൂള്‍ തുടങ്ങിയത്. ഇപ്പോള്‍ 32 പേരുള്ള സ്കൂളിലെ 13 കുട്ടികള്‍ ഇതിനകം തന്നെ സബ്ജൂനിയര്‍ മത്സരങ്ങളില്‍ പങ്കെടുത്തു കഴിഞ്ഞു. രണ്ടു വര്‍ഷം മുമ്പ് സംസ്ഥാന സബ്ജൂനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ റണ്ണറപ്പായ സ്കൂള്‍ കഴിഞ്ഞ വര്‍ഷം കിരീടം കരസ്ഥമാക്കിയാണ് മടങ്ങിയത്.

സ്കൂളിലെ കുട്ടികള്‍ക്കൊപ്പം കളിച്ച് അവര്‍ക്ക് അനുഭവജ്ഞാനം നല്‍കാന്‍ സംസ്ഥാനത്തെ പ്രൊഫഷണല്‍ കളിക്കാരെ ക്ലബില്‍ ചേര്‍ക്കാനും പദ്ധതിയുണ്ടെന്ന് കുറുപ്പ് വ്യക്തമാക്കി. 1956 മെല്‍ബണ്‍ ഒളിമ്പിക്സില്‍ പങ്കെടുത്ത അഹ്മദ് ഹുസൈന്‍ ഇപ്പോള്‍ സ്കൂളുമായി സഹകരിക്കുന്നുണ്ട്. മുന്‍ ഇന്ത്യന്‍ ടീം അംഗവും മോഹന്‍ ബഗാന്‍ കളിക്കാരനുമായിരുന്ന പ്രേംനാഥ് ഫിലിപ്പാണ് സ്കൂളുമായി സഹകരിക്കുന്ന മറ്റൊരു പ്രധാനി.

സ്കൂളിലെ മിക്ക കുട്ടികളും പ്രതിഭാധനരാണെന്ന് ഹുസൈന്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ സ്കൂളിന്റെ നില അത്ര തൃപ്തികരമല്ല. ആവശ്യത്തിന് സ്പോണ്‍സര്‍മാരില്ലാത്തത് സ്കൂളിനെ കാര്യമായി ബാധിക്കുന്നു, ഹുസൈന്‍ പറഞ്ഞു. സ്പോര്‍ട്സ് ഉല്‍പന്നങ്ങളുടെ നിര്‍മ്മാതാക്കളായ നിവിയയാണ് ഈ വര്‍ഷം വരെ കുട്ടികളെ സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്. അടുത്തവര്‍ഷം മുതല്‍ മറ്റൊരു സ്പോണ്‍സറെ തേടി നടക്കേണ്ട ഗതികേടിലാണിപ്പോള്‍ സ്കൂള്‍. എന്നാല്‍ നിവിയയുമായി അടുത്ത നാലുവര്‍ഷത്തേക്ക് കരാര്‍ നീട്ടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കുറുപ്പ്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെച്ച് പരിശീലനമത്സരങ്ങളിലേര്‍പ്പെടുത്തി കുട്ടികള്‍ക്ക് കൂടുതല്‍ അനുഭവസമ്പത്ത് നല്‍കാനും സ്കൂള്‍ പദ്ധതിയിടുന്നുണ്ട്.

Story first published: Saturday, August 26, 2000, 3:35 [IST]
Other articles published on Aug 26, 2000
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+