For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

കറുത്തമുത്തിന്റെ കുപ്പായത്തിന് വില 10.93 കോടി

By Staff

ലണ്ടന്‍ : ഫുട്ബാള്‍ മാന്ത്രികന്‍ പെലെയുടെ പത്താം നമ്പര്‍ ജേഴ്സി റെക്കോര്‍ഡ് തുകയ്ക്ക് ലേലത്തില്‍ വിറ്റു. ലണ്ടനിലെ ഒരു സ്വകാര്യ വ്യക്തിയാണ് 10, 93,3652 രൂപ(1,57,750 പൗണ്ട് )മുടക്കി പെലെയുടെ കുപ്പായം സ്വന്തമാക്കിയത്. ബ്രസീല്‍ 4-1ന് വിജയിച്ച 1970 ലെ ലോകകപ്പ് ഫൈനലില്‍ കറുത്ത മുത്ത് അണിഞ്ഞിരുന്നതാണ് ഈ കുപ്പായം. ഫുട്ബാള്‍ കുപ്പായങ്ങളുടെ ലേലചരിത്രത്തില്‍ ഈ തുക ലോക റിക്കാര്‍ഡാണ്.

2002 മാര്‍ച്ച് 27 ബുധനാഴ്ചയായിരുന്നു ലേലം. ടെലിഫോണില്‍ വിളിച്ചാണ് പ്രസ്തുത വ്യക്തി ലേലമുറപ്പിച്ചത്. 1966ലെ ഇംഗ്ലണ്ട്- ജര്‍മ്മനി ഫൈനലില്‍ കളിച്ച ജെഫ് ഹേഴ്സ്റ് അണിഞ്ഞിരുന്ന കുപ്പായമാണ് ഇതിനു മുമ്പ് ഏറ്റവും ഉയര്‍ന്ന ലേലത്തുകയുടെ റിക്കാര്‍ഡ് സ്വന്തമാക്കിയിരുന്നത്. 2000 ല്‍ നടന്ന ലേലത്തില്‍ 6359192 രൂപയ്ക്കാണ് (91,750 പൗണ്ട്) ഇത് വിറ്റത്. പെലെയുടെ കുപ്പായം ഈ തുകയുടെ മൂന്നിരട്ടിയോളം നല്‍കിയാണ് സ്വന്തമാക്കിയിരിക്കുന്നത്.

2002ലെ ലോകകപ്പിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുളളപ്പോള്‍ ലോകം കാല്‍പന്തിന്റെ ജ്വരത്തിലായിക്കഴിഞ്ഞു. ജപ്പാനും കൊറിയയും സംയുക്തമായാണ് ഇത്തവണ ആതിഥേയരാകുന്നു.

Story first published: Thursday, March 28, 2002, 5:30 [IST]
Other articles published on Mar 28, 2002
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+