Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാറഡോണ ഫുട്ബോളിനോട് വിടപറഞ്ഞു

ബ്യൂണസ് അയേഴ്സ്: ഇനി അര്‍ജന്റീനയില്‍ ഒരു ഫുട്ബാള്‍ താരവും 10ാം നമ്പര്‍ ജഴ്സിയണിയില്ല. ലോകം കണ്ട മികച്ച ഫുട്ബാളര്‍മാരിലൊരാളായ മാറഡോണ ഫുട്ബാളിനോട് വിടപറയുന്നതോടനുബന്ധിച്ചാണ് അര്‍ജന്റിനയിലെ അധികൃതര്‍ ഈ തീരുമാനമെടുത്തത്. 10ാം നമ്പര്‍ ജഴ്സി ഇനി എല്ലാക്കാലത്തും അര്‍ജന്റീനക്കാര്‍ക്ക് മാറഡോണയുടെ ഓര്‍മ്മയായിരിക്കും.

നവമ്പര്‍ 11 ഞായറാഴ്ചയായിരുന്ന മാറഡോണ ഫുട്ബാളിനോട് വിടവാങ്ങിയത് . നിറഞ്ഞുകവിഞ്ഞ ബൊംബോനെറ സ്റേഡിയത്തില്‍ അവസാന പ്രദര്‍ശനമത്സരം കളിക്കാനെത്തിയ മാറഡോണ അധികനേരവും പൊട്ടിക്കരയുകയായിരുന്നു. ഒപ്പം 50,000 വരുന്ന സ്റേഡിയത്തിലെ കാണികളും മാറഡോണയ്ക്കൊപ്പം പൊട്ടിക്കരഞ്ഞു. സ്റേഡിയത്തില്‍ മാറഡോണയുടെ പേരിലുള്ള തൊപ്പിയും സോക്സും ടീഷര്‍ട്ടും ട്രൗസറും അണിഞ്ഞ ആരാധകരായിരുന്നു നിറയെ. കളിക്കുടനീളം ഡീ-ഗോ, ഡീ-ഗോ എന്ന ആര്‍പ്പുവിളികള്‍ സ്റേഡിയത്തില്‍ അലയടിച്ചുകൊണ്ടിരുന്നു. പ്രദര്‍ശനമത്സരത്തില്‍ അദ്ദേഹം രണ്ടു ഗോളുകളടിച്ചു.

തന്റെ വിടവാങ്ങല്‍ മത്സരത്തിലും മാറഡോണ 10ാം നമ്പര്‍ ജഴ്സിയണിഞ്ഞാണ് ഇറങ്ങിയത്. ഫുട്ബാള്‍ മൈതാനത്തില്‍ മാറഡോണയുടെ ബഹുമാനസൂചകമായി 10ാം നമ്പര്‍ ജഴ്സിയുടെ ഒരു മാതൃകയും പ്രദര്‍ശിപ്പിച്ചിരുന്നു.

മാറഡോണയുടെ വിടവാങ്ങല്‍ ചടങ്ങ് ആകര്‍ഷകമാക്കാന്‍ ലോകത്തെ മികച്ച ഫുട്ബാള്‍ താരങ്ങളായ വാള്‍ഡറാമ, സ്റോയിച്കോവ്, എന്‍സോ ഫ്രാന്‍കെസ്കോളി, ജുവാന്‍ സെബാസ്റ്യന്‍, വെറോണ്‍, മത്ത്യാസ് തുടങ്ങിയ താരങ്ങള്‍ എത്തിയിരുന്നു. മത്സരം കാണാന്‍ കാണികള്‍ക്കിടയില്‍ ഫുട്ബാളിലെ മാന്ത്രികതാരമായ കറുത്തമുത്ത് പെലെയും ഫ്രാന്‍സിന്റെ എക്കാലത്തേയും മികച്ച താരം മിഷേല്‍ പ്ലാറ്റിനിയും ഉണ്ടായിരുന്നു.

Story first published: Wednesday, December 7, 2011, 13:52 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+