ലിസ്ബണ്‍, പോര്‍ച്ചുഗല്‍: ഹെന്റിക് ലാര്‍സന്‍ തുടര്‍ച്ചയായി നേടിയ രണ്ട് ഗോളുകളുടെ മികവില്‍ സ്വീഡന്‍ ബള്‍ഗേറിയയെ മറുപടിയില്ലാത്ത അഞ്ചുഗോളുകള്‍ക്ക് തകര്‍ത്തു. ഇതോടെ യൂറോ കപ്പിലെ സി ഗ്രൂപ്പില്‍ സ്വീഡന്‍ മുന്നിലെത്തി.
ഫ്രെഡ്ഡി ജുംഗ്ബര്‍ഗാണ് സ്വീഡന് വേണ്ടി ആദ്യഗോള്‍ നേടിയത്. പിന്നീടായിരുന്നു ലാര്‍സന്റെ രണ്ട് ഗോളുകള്‍. 78ാം മിനിറ്റില്‍ പെനാല്‍റ്റികിക്കിലൂടെ സ്ലാറ്റന്‍ ഇബ്രാഹിമോവിക് സ്വീഡന്റെ ലീഡുയര്‍ത്തി. അവസാനനിമിഷ്തില്‍ മാര്‍കസ് ആള്‍ബാക് നേടിയ ഗോളോടെ സ്വീഡന്‍ അഞ്ചുഗോളുകളുടെ ലീഡ് നേടി.
ലാര്‍സനെപ്പോലെയുള്ള ഒരു കളിക്കാരന്‍ ടീമിലുള്ളത് ആഹ്ലാദകരമാണെന്ന് സ്വീഡന്റെ കോച്ച് ലാര്‍സ് ലാഗര്‍ബേക്ക്. ബള്‍ഗേറിയ കളിയിലുടനീളം ദുര്‍ബലമായ പ്രകടനമാണ് കാഴ്ചവച്ചത്. കളി തുടങ്ങി ആറാം മിനിറ്റില്‍ ബള്‍ഗേറിയയ്ക്ക് ഒരു പെനാല്‍റ്റി ലഭിയ്ക്കേണ്ടതായിരുന്നു. പക്ഷെ റഫറി മൈക് റിലി പെനാല്‍റ്റി അനുവദിച്ചില്ല. ഇതോടെ തളര്‍ന്ന ബള്‍ഗേറിയ പിന്നെ ഉണര്‍ന്നതേയില്ല.