Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡെന്മാര്‍ക്ക് ഇറ്റലിയെ തളച്ചു

ഗെയ്മാറെയ്സ്, പോര്‍ച്ചുഗല്‍: യൂറോകപ്പില്‍ കരുത്തരായ ഇറ്റലിയെ ഗോള്‍രഹിത സമനിലയില്‍ തളച്ച് ഡെന്മാര്‍ക്ക് ഗ്രൂപ്പ് സി മത്സരത്തില്‍ ശ്രദ്ധേയരായി.

Euro2004-Logoരണ്ട് തവണ ഇറ്റലിയുടെ ഗോള്‍മുഖത്തേയ്ക്ക് അപകടകരമായ നീക്കം നടത്തിയെങ്കിലും അത് ഗോളാക്കിമാറ്റുന്നതില്‍ ഡെന്മാര്‍ക്ക് പരാജയപ്പെട്ടു. ഇതിന് ഇറ്റലി ഗോള്‍കീപ്പര്‍ ബഫണിനോട് നന്ദി പറയണം.

ഇറ്റലിയുടെ ആക്രമണങ്ങളെ ഫലപ്രദമായി ചെറുക്കുന്നതില്‍ ഡെന്മാര്‍ക്കിന്റെ ഗോള്‍കീപ്പര്‍ തോമസ് സോറെന്‍സനും വിജയിച്ചു. ആദ്യപകുതിയില്‍ 25 മീറ്റര്‍ അകലെ നിന്ന് ഇറ്റലിയുടെ ഫ്രാന്‍സെസ്കോ ടോട്ടി തൊടുത്തുവിട്ട ഫ്രീകിക്ക് ഗോളാവേണ്ടതായിരുന്നു. അവിശ്വസനീയമായ രീതിയിലാണ് ആ പന്തിനെ തോമസ് സോറന്‍സന്‍ തടഞ്ഞത്.

16ാം മിനിറ്റില്‍ ഡെന്‍മാര്‍ക്കിന്റെ ഹെല്‍വെഗിന്റെ ഒരാക്രമണം നിഷ്പ്രഭമാക്കുന്നതില്‍ ഇറ്റലിയുടെ ഗോള്‍കീപ്പര്‍ ബഫണ്‍ വിജയിച്ചു. ഡെന്മാര്‍ക്കിന്റെ സ്ട്രൈക്കര്‍ ജോന്‍ ദാഹ്ല്‍ തോമാസ്സണ്‍ ഇറ്റലിയുടെ പ്രതിരോധത്തെ പലപ്പോഴും കീറിമുറിച്ചു. പക്ഷെ അത് ഗോളാക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. ഇറ്റലിയുടെ അലെസാന്‍ന്ദ്രൊ ദെല്‍ പിയറോയും ടോട്ടിയും ഡെന്‍മാര്‍ക്കിന് തലവേദനസൃഷ്ടിച്ചു.

Story first published: Wednesday, December 7, 2011, 13:59 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+