Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യൂറോ കിരീടം ഗ്രീസിന്

Euro2004-Logoലിസ്ബണ്‍: യൂറോ കപ്പില്‍ പോര്‍ച്ചുഗലിനെ തകര്‍ത്ത് ഗ്രീസ് ചരിത്രവിജയം കുറിച്ചു. ഫ്രാന്‍സിനെ തകര്‍ത്ത ഏഞ്ചലോസ് ചരിസ്റിയസിന്റെ ഹെഡര്‍ തന്നെയാണ് പോര്‍ച്ചുഗലിനെയും വീഴ്ത്തിയത്. 57ാം മിനിറ്റില്‍ ചരിസ്റിയസിന്റെ ഹെഡര്‍ പോര്‍ച്ചുഗലിന്റെ വല കുലുക്കി. പിന്നീട് സമനില കണ്ടെത്താന്‍ പൊരുതിയെങ്കിലും പോര്‍ച്ചുഗലിന് അതിനായില്ല.

പോര്‍ച്ചുഗലിനെ പിന്തുണയ്ക്കാന്‍ സ്റേഡിയം നിറയെ പോര്‍ച്ചുഗല്‍ കാണികളായിരുന്നു. എന്നാല്‍ അതൊന്നും ഗ്രീസിന്റെ പോരാട്ടവീര്യത്തെ തളര്‍ത്തിയില്ല. ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനെയും സെമിയില്‍ ചെക്കിനെയും അട്ടിമറിച്ചതിന്റെ കരുത്ത് ഗ്രീസിനുണ്ടായിരുന്നു. ഇതിന് പുറമെ യൂറോകപ്പില്‍ ആദ്യ മത്സരത്തില്‍ പോര്‍ച്ചുഗലിനെ തോല്പിച്ചതും ഗ്രീസിന് ആത്മവിശ്വാസം വളര്‍ത്തി.

കളിയുടെ ആദ്യ പകുതിയില്‍ പ്രതിരോധത്തിലായിരുന്നു ഗ്രീസിന്റെ ശ്രദ്ധ. അതിനെ തുളച്ചുകയറാന്‍ പോര്‍ച്ചുഗല്‍ ക്യാപ്റ്റന്‍ ലൂയി ഫിഗോയ്ക്കും കൂട്ടുകാര്‍ക്കും കഴിഞ്ഞില്ല. കളി തുടങ്ങി 13ാം മിനിറ്റില്‍ റൊണാള്‍ഡോ ഒരു അപകടകരമായ നീക്കം നടത്തി. റൊണാള്‍ഡോ തലകൊണ്ട് മറിച്ചുനല്കിയ പന്ത് മിഗ്വേല്‍ തകര്‍പ്പന്‍ ഷോട്ട് പായിച്ചെങ്കിലും ഗ്രീസ് ഗോളി അത് രക്ഷപ്പെടുത്തി. 16ാം മിനിറ്റില്‍ ഗ്രീസിന്റെ ചരിസ്റിയസിന്റെ നല്ലൊരു നീക്കം പോര്‍ച്ചുഗല്‍ ഗോളിയും രക്ഷപ്പെടുത്തി.

രണ്ടാം പകുതിയില്‍ ഗ്രീസ് കളിയുടെ സര്‍വാധിപത്യം ഏറ്റെടുത്തു. പോര്‍ച്ചുഗലിനെ അടിമുടി തളര്‍ത്തുന്ന ആക്രമണങ്ങളാണ് പിന്നീട് ഗ്രീസില്‍ നിന്നുണ്ടായത്. 57ാം മിനിറ്റില്‍ അത് ഫലം കണ്ടു. ഒരു കോര്‍ണര്‍കിക്കില്‍ നിന്നുമാണ് ഗോള്‍ പിറന്നത്. ബസീനാസ് തൊടുത്ത കോര്‍ണര്‍കിക്ക് പറന്നുപൊങ്ങി ചരിസ്റിയസ് തല കൊണ്ട് ചെത്തിവിടുകയായിരുന്നു. ഇത്തവണ കണക്കുകൂട്ടല്‍ പിഴച്ചില്ല. ഗ്രീക്ക് ആരാധകര്‍ അതോടെ സ്റേഡിയത്തെ പ്രകമ്പനം കൊള്ളിയ്ക്കുന്ന ആഹ്ലാദപ്രകടനം തുടങ്ങി.

വിജയശില്പി യഥാര്‍ത്ഥത്തില്‍ ഗ്രീസിന്റെ ജര്‍മ്മന്‍ കോച്ച് റെഗേലാണ്. അദ്ദേഹം ഫ്രാന്‍സിനെതിരെയും ചെക്കിനെതിരെയും മെനഞ്ഞ അതേ തന്ത്രമാണ് പോര്‍ച്ചുഗലിനെതിരെയും പയറ്റിയത്. അത് വിജയത്തിലെത്തുകയും ചെയ്തു.

ഇനി ആതന്‍സ് ഒളിമ്പിക്സിലും അവിശ്വസനീയമായ രംഗങ്ങള്‍ ഫുട്ബാളില്‍ കാണേണ്ടിവരുമെന്ന് കോച്ച് റെഗേല്‍ പറഞ്ഞു. ഗ്രീസിന്റെ ഈ വിജയം തന്നെ വേദനിപ്പിയ്ക്കുന്നുവെന്നും പക്ഷെ ഒരു മെച്ചപ്പെട്ട ടീമില്‍ നിന്നുള്ള പരാജയം ഏറ്റുവാങ്ങുന്നുവെന്നും പോര്‍ച്ചുഗല്‍ കോച്ച് ലൂയി ഫിലിപ്പ് സ്കൊളാരി പറഞ്ഞു.

Story first published: Wednesday, December 7, 2011, 14:00 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+