ഹോളണ്ട് ജര്‍മനിയെ സമനിലയില്‍ കുരുക്കി
പോര്‍സട്ടോ: യൂറോ കപ്പില്‍ ഫുട്ബോളിലെ വമ്പന്‍മാര്‍ തമ്മിലുള്ള പോരാട്ടത്തില്‍ ഹോളണ്ട് ജര്‍മനിയെ സമനിലയില്‍ കുരുക്കി. ആദ്യപകുതിയില്‍ നേടിയ ഗോളിന് മുന്നിട്ടുനിന്ന ജര്‍മനിയെ കളിതീരാന്‍ എട്ട് മിനിറ്റ് ബാക്കിനില്ക്കെ നേടിയ ഗോളിനാണ് ഹോളണ്ട് സമനിലയില്‍ തളച്ചത്.
തുല്യശക്തികളുടെ പോരാട്ടം കണ്ട മത്സരത്തില്‍ തോസ്റന്‍ ഫ്രിങ്സ് 30-ാം മിനുട്ടില്‍ നേടിയ ഗോളിനാണ് ജര്‍മനി മുന്നിലെത്തിയത്. ഒരു ഫ്രീ കിക്കിലൂടെയായിരുന്നു ജര്‍മനി ഹോളണ്ടിന്റെ വല കുലുക്കിയത്.
തുടര്‍ന്ന് സമനിലക്കായി പലവട്ടം ജര്‍മന്‍ ഗോള്‍മുഖത്തേക്ക് ഹോളണ്ട് പട ഇരച്ചുകയറിയെങ്കിലും ആദ്യപകുതി അവസാനിക്കുമ്പോള്‍ ഒരു ഗോളിന് ജര്‍മനി തന്നെയായിരുന്നു മുന്നില്‍. രണ്ടാം പകുതിയില്‍ കളി തീരാന്‍ ഒമ്പത് മിനുട്ടുകള്‍ മാത്രം അവശേഷിക്കുമ്പോഴാണ് റുഡ്വാന്‍ നിസ്തല്‍റൂയ് ഹോളണ്ടിന്റെ സമനില ഗോള്‍ കണ്ടെത്തിയത്.
ചെക്ക് റിപ്പബ്ലിക്കിന് വിജയം
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്ക് ലിത്വാനിയയെ 2-1ന് തോല്പിച്ചു.
ആദ്യപകുതിയില്‍ ലിത്വാനിയ ഒരു ഗോളിന് മുന്നിട്ടുനിന്നതിന് ശേഷമാണ് ചെക്ക് റിപ്പബ്ലിക്ക് രണ്ട് ഗോളുകള്‍ തിരിച്ചടിച്ചത്.
ആദ്യപകുതിയില്‍ മേധാവിത്തം പുലര്‍ത്തിയ ലിത്വാനിയക്കെതിരെ രണ്ടാം പകുതിയില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ ശക്തമായ ആക്രമണമാണ് കണ്ടത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications