കോയ്മ്പ്ര, പോര്‍ച്ചുഗല്‍: യൂറോകപ്പിലേക്ക് ഇംഗ്ലണ്ട് തിരിച്ചെത്തി. ഫ്രാന്‍സിനോടേറ്റ ആദ്യ പരാജയത്തില്‍ നിന്നുണര്‍ന്ന ഇംഗ്ലണ്ട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് സ്വിറ്റ്സര്‍ലന്റിനെ മുട്ടുകുത്തിച്ചത്.
ഇതോടെ ക്വാര്ട്ടര്ഫൈനലിലേക്കുള്ള സാധ്യത ഇംഗ്ലണ്ട് നിലനിര്‍ത്തി. അടുത്ത കളിയില്‍ ക്രൊയേഷ്യയെ തോല്പിച്ചാല് ഇംഗ്ലണ്ടിന് ക്വാര്‍ട്ടറില്‍ കടക്കാം. 18കാരനായ വെയ്ന്‍ റൂണിയാണ് ഇംഗ്ലണ്ടിന്റെ വിജയം ഉറപ്പിച്ചത്. റൂണി രണ്ട് ഗോളുകള്‍ നേടി. ഇതോടെ യൂറോകപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന് എന്ന ബഹുമതിയും റൂണി നേടി.
23ാം മിനിറ്റില്‍ മൈക്കേല്‍ ഒവന് നല്കിയ ക്രോസ് റൂണി ഒരു ഹെഡറിലൂടെ ഗോളാക്കി മാറ്റി. 15 മിനിറ്റിന് ശേഷം റൂണി രണ്ടാമത്തെ ഗോള്‍ നേടി. 82ാം മിനിറ്റില്‍ സ്റീവന്‍ ജെറാര്‍ഡ് മൂന്നാം ഗോള്‍ നേടി. ഈ മത്സരത്തിലെ ഏറ്റവും ആകര്‍ഷകമായ ഗോളായിരുന്നു അത്.