Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡെംപോ സ്ടൈക്കര്‍ കളിക്കളത്തില്‍ വീണു മരിച്ചു

ബാംഗ്ലൂര്‍: ഫെഡറേഷന്‍ കപ്പ് ഫൈനലില്‍ മോഹന്‍ബഗാന്റെ ഗോളിയുമായി കൂട്ടിയിടിച്ച് ഡെംപോ ഗോവയുടെ സ്ട്രൈക്കറായ ബ്രസീലിയന്‍ താരം ക്രിസ്റ്യാനോ ഡി ലീമ ജൂണിയര്‍ കളിക്കളത്തില്‍ വീണ് മരിച്ചു.

ബഗാനെതിരെ രണ്ടാമത്തെ ഗോളും നേടുന്നതിനിടയിലാണ് ക്രിസ്റ്യാനോ ഗോളിയുമായി കൂട്ടിയിടിച്ച് താഴെ വീണത്. ആശുപത്രിയിലെത്തുന്നതിന് മുമ്പുതന്നെ മരണം സംഭവിച്ചിരുന്നു.

ബാംഗ്ലൂരില്‍ നടന്ന ഫൈനലില്‍ കളിയുടെ 78-ാം മിനുട്ടില്‍ നേടിയ ഗോളിന് ശേഷമാണ് ക്രിസ്റ്യാനോ മരണത്തിലേക്ക് കുഴഞ്ഞുവീണത്. വലയില്‍ പന്തെത്തിച്ചതിന് ശേഷമാണ് ബഗാന്‍ ഗോളി സുബ്രത പോളുമായി കൂട്ടിയിടിച്ചത്. അത് സാരമാക്കാതെ വിജയാഹ്ലാദം പ്രകടിപ്പിക്കാനായി അല്പം മുന്നോട്ടുനീങ്ങിയ ക്രിസ്റ്യാനോ കുഴഞ്ഞുവീഴുകയായിരുന്നു.

കുഴഞ്ഞുവീണ ക്രിസ്റ്യാനോക്ക് ശ്വാസം കഴിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. തുടര്‍ന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടയില്‍ ക്രിസ്റ്യാനോക്ക് ശ്വാസം കഴിക്കാന്‍ കഴിയുന്നുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞതിനെ തുടര്‍ന്ന് ഏഴ് മിനുട്ട് നേരെ നിര്‍ത്തിവച്ച കളി തുടര്‍ന്നു. എന്നാല്‍ ആശുപത്രിയിലെത്തുന്നതിന് മുമ്പു തന്നെ ക്രിസ്റ്യാനോയുടെ മരണം സംഭവിക്കുകയായിരുന്നു.

പന്ത് വലയിലേക്ക് നീങ്ങിയതിന് ശേഷം മുന്നോട്ടുവന്ന ബഗാന്‍ ഗോളി അനാവശ്യമായി ക്രിസ്റ്യാനോയുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ഡെംപോ ഗോവ അധികൃതര്‍ ആരോപിച്ചു.

Story first published: Wednesday, December 7, 2011, 14:01 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+