അരെക്വിപ്പ (പെറു): അഡ്രിയാനോ നേടിയ ഹാട്രിക്കിന്റെ സഹായത്തോടെ കോസ്റാറിക്കയെ 4-1ന് തകര്‍ത്ത് ബ്രസീല്‍ കോപ്പ അമേരിക്കയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.
രണ്ട് മത്സരങ്ങളില്‍ നിന്നും ബ്രസീലിന് ഇതോടെ ആറ് പോയിന്റായി. ഗ്രൂപ്പ് സിയിലെ മറ്റൊരു മത്സരത്തില്‍ പരാഗ്വെയും ചിലിയും സമനില പാലിച്ചു. ഗ്രൂപ്പ് സിയില്‍ നാല് പോയിന്റോടെ പരാഗ്വെ രണ്ടാം സ്ഥാനത്താണ്. ചിലിക്ക് ഒരു പോയിന്റുണ്ട്. രണ്ട് കളിയും തോറ്റ കോസ്റാറിക്കക്ക് പോയിന്റൊന്നുമില്ല.
44-ാം മിനുട്ടില്‍ അലെക്സ് നല്‍കിയ ഉജ്വലമായ ലോംഗ്പാസ് ഗോളാക്കിയ അഡ്രിയാനോ 54-ാം മിനുട്ടില്‍ കോര്‍ണര്‍ കിക്ക് ഗോള്‍വലയിലേക്ക് ചെത്തിയിട്ടും 68-ാം മിനുട്ടില്‍ ഗസ്റാവോ നെരിയുടെ ക്രോസ് വലയിലാക്കിയും ഹാട്രിക് തികച്ചു. ബ്രസീലിന്റെ രണ്ടാമത്തെ ഗോള്‍ 49-ാം മിനുട്ടില്‍ ജുവാന്റെ വകയായിരുന്നു. 81-ാം മിനുട്ടിലാണ് കോസ്റാറിക്ക ആശ്വാസഗോള്‍ നേടിയത്.