Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

യുണൈറ്റഡിനെ സമനിലയില്‍ തളച്ചിട്ടും കാര്യമില്ല; പരിശീലകനെ പുറത്താക്കി സതാംപ്ടണ്‍

ലണ്ടന്‍: ഇംഗ്ലീഷ് ടീം സതാംപ്ടണ്‍ പരിശീലകന്‍ മാര്‍ക്ക് ഹ്യൂഗ്‌സിനെ പുറത്താക്കി. ശനിയാഴ്ച രാത്രി നടന്ന മത്സരത്തില്‍ ശക്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സമനിലയില്‍ തളച്ചതിന് പിന്നാലെയാണ് മാര്‍ക്കിന്റെ സ്ഥാനം നഷ്ടമായത്. ഈവര്‍ഷം മാര്‍ച്ചില്‍ സതാംപ്ടണിലെത്തിയ ഹ്യൂഗ്‌സിന്റെ മികവിലാണ് ടീം ഇത്തവണയും പ്രീമിയര്‍ ലീഗില്‍ നിലനില്‍ക്കുന്നത്. എന്നാല്‍, സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്ന് പരിശീലകന്റെ കരാര്‍ അവസാനിപ്പിക്കുകയായിരുന്നു.

പുതിയ സീസണില്‍ 14 കളികള്‍ സമാപിച്ചപ്പോള്‍ കേവലം 9 പോയന്റുമായി പതിനെട്ടാം സ്ഥാനത്താണ് സതാംപ്ടണ്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ 2-0 എന്ന നിലയില്‍ ലീഡെടുത്തശേഷമായിരുന്നു ടീം തോറ്റത്. കഴിഞ്ഞ എട്ടു മാസത്തിനിടെ ആകെ അഞ്ച് ജയം മാത്രമാണ് ടീമിന് ലഭിച്ചത്. ക്രിസ്റ്റല്‍ പാലസിനെതിരായ ഒരു ജയം മാത്രമാണ് ഇക്കുറി സീസണില്‍ നേടാന്‍ കഴിഞ്ഞതെന്നതും പരിശീലകന്റെ പോരായ്മയായി.

markhughes

ടീമില്‍ സഹപരിശീലകനായ കെവിന്‍ ഡേവിസ് ആയിരിക്കും താത്കാലിക ചുമതല ഏറ്റെടുക്കുക. ബുധനാഴ്ച വെബ്ലിയില്‍ ടോട്ടനവുമായി ബുധനാഴ്ച നടക്കുന്ന മത്സരം പുതിയ പരിശീലകന് വെല്ലുവിളിയായി മാറും. തുടര്‍ച്ചയായി പരിശീകരെ മാറ്റിക്കൊണ്ടിരുന്നിട്ടും ടീമിനെ വിജയത്തിലെത്തിക്കാന്‍ മാനേജ്‌മെന്റിന് കഴിയുന്നില്ല. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ നാല് പരിശീലകരാണ് ടീമിലെത്തിയത്.

Story first published: Tuesday, December 4, 2018, 8:26 [IST]
Other articles published on Dec 4, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+