Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ കപ്പ്: ഗ്രൂപ്പ് സിയില്‍ നിന്ന് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച് ദക്ഷിണ കൊറിയയും; മുന്നേറ്റം കിര്‍ഗിസ്താനെ മറികടന്ന്

അബുദാബി: ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് സിയില്‍ ചൈനയ്ക്കു പിന്നാലെ ദക്ഷിണ കൊറിയയും പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി. ഗ്രൂപ്പിലെ രണ്ടാം റൗണ്ട് മല്‍സരത്തില്‍ കിര്‍ഗിസ്താനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ദക്ഷിണ കൊറിയയും അവസാന 16ലേക്ക് കുതിച്ചത്.
ടൂര്‍ണമെന്റില്‍ ദക്ഷിണ കൊറിയയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. ആദ്യ മല്‍സരത്തില്‍ ദക്ഷിണ കൊറിയ എതിരില്ലാത്ത ഒരു ഗോളിന് ഫിലിപ്പിന്‍സിനെയും തോല്‍പ്പിച്ചിരുന്നു.

രണ്ടാംറൗണ്ട് മല്‍സരത്തില്‍ ഫിലിപ്പിന്‍സിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് തുടര്‍ച്ചയായ രണ്ടാം വിജയത്തോടെ ചൈന ഗ്രൂപ്പ് സിയില്‍ നിന്ന് ആദ്യ പ്രീക്വാര്‍ട്ടര്‍ ടിക്കറ്റ് സ്വന്തമാക്കിയിരുന്നു. തുടര്‍ച്ചയായ രണ്ട് മല്‍സരങ്ങളില്‍ തോറ്റെങ്കിലും അവസാന മല്‍സരം വരെ കിര്‍ഗിസ്താനും ഫിലിപ്പിന്‍സിനും പ്രീക്വാര്‍ട്ടര്‍ സാധ്യതയുണ്ട്. കാരണം, ഗ്രൂപ്പ്ഘട്ടത്തില്‍ മികച്ച ആദ്യ നാല് മൂന്നാം സ്ഥാനക്കാര്‍ക്കും പ്രീക്വാര്‍ട്ടറില്‍ കയറാനുള്ള അവസരമുണ്ട്.

south korea

കിര്‍ഗിസ്താനെതിരേ കളിയുടെ 42ാം മിനിറ്റില്‍ മിന്‍ ജഹി കിം ആണ് ദക്ഷിണ കൊറിയയുടെ വിജയഗോള്‍ നേടിയത്. മല്‍സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച കൊറിയയുടെ അര്‍ഹിച്ച വിജയം കൂടിയായിരുന്നു കിര്‍ഗിസ്താനെതിരേയുള്ളത്.

Story first published: Saturday, January 12, 2019, 10:55 [IST]
Other articles published on Jan 12, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+