വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഗോമസിനെതിരായ ഗുരുതര ഫൗള്‍; ടോട്ടനത്തിന്റെ സണ്‍ ഹ്യൂങ് മിന്നിന്റെ അപ്പീല്‍ അനുവദിച്ചു

ലണ്ടന്‍: എവര്‍ട്ടന്‍താരം ആന്ദ്രെ ഗോമസിനെ ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് ടോട്ടനത്തിന്റെ സണ്‍ ഹ്യൂങ് മിന്നിന് ലഭിച്ച വിലക്ക് ഫുട്‌ബോള്‍ അസോസിയേഷന്‍ നീക്കി. മൂന്നു മത്സരങ്ങളിലാണ് സണ്ണിനെ വിലക്കിയിരുന്നത്. എന്നാല്‍, വിലക്ക് നീക്കാനാണ് അസോസിയേഷന്റെ തീരുമാനം. സണ്ണിന്റെ ടാക്കിളില്‍ വീണ ഗോമസിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഗോമസിന് സീസണ്‍ മുഴുവന്‍ നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ട്.

സണ്‍ ഹ്യൂണ് മിന്നിന് ടോട്ടനത്തിന്റെ അടുത്ത മത്സരങ്ങളില്‍ കളിക്കാമെന്ന് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. മത്സരത്തില്‍ താരത്തിനെ ചുവപ്പുകാര്‍ഡ് കാണിച്ചു പുറത്താക്കിയിരുന്നു. ഗോമസിന്റെ കാല്‍ക്കുഴയിലെ പരിക്ക് കണ്ട സണ്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് മൈതാനം വിട്ടത്. സണ്ണിന് അടുത്ത മത്സരങ്ങളില്‍ കളിക്കാന്‍ മാനസികമായ തയ്യാറെടുപ്പ് ആവശ്യമാണ്.

ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിക്കാന്‍ ബയേണ്‍, പരിശീലകനായി ഇതിഹാസം എത്തും?ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിക്കാന്‍ ബയേണ്‍, പരിശീലകനായി ഇതിഹാസം എത്തും?

sonheung-min

ഗുരുതമായി പരിക്കേറ്റ പോര്‍ച്ചുഗീസ് താരം ഗോമസിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. താരം ആശുപത്രി വിട്ടുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഒരുവര്‍ഷത്തോളം കളിക്കളത്തില്‍നിന്നും വിട്ടുനില്‍ക്കേണ്ടിവന്നേക്കാം. ക്ലബ്ബിന്റെ മേല്‍നോട്ടത്തിലായിരിക്കും ഇനിയുള്ള ചികിത്സകള്‍ തുടരുക. എത്രയും പെട്ടെന്ന് ഗോമസിന് കളിക്കളത്തിലേക്ക് മടങ്ങിവരാന്‍ കഴിയുന്ന രീതിയിലുള്ള വിദഗ്ധ ചികിത്സ നല്‍കും. ലോകമെങ്ങുമുള്ള കളിക്കാര്‍ ഗോമസിന് ആശ്വാസവാക്കുകളുമായെത്തി.

Story first published: Wednesday, November 6, 2019, 17:23 [IST]
Other articles published on Nov 6, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X