Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റൊണാള്‍ഡോ യുണൈറ്റഡില്‍ തിരിച്ചെത്തുന്നു? സോള്‍ഷെയര്‍ ചര്‍ച്ചക്കൊരുങ്ങുന്നതായി വിവരം

ലണ്ടന്‍: ക്ലബ്ബ് ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിക്കാനൊരുങ്ങി സോള്‍ഷെയര്‍. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ യുവന്റസില്‍ നിന്ന് പഴയ തട്ടകമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കെത്തിക്കാന്‍ സോള്‍ഷെയര്‍ ശ്രമം നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ മുന്‍ സഹതാരമായ റൊണാള്‍ഡോയെ ടീമിലെത്തിച്ച് മുന്‍നിരയുടെ കരുത്തുയര്‍ത്തുകയാണ് യുണൈറ്റഡിന്റെ ലക്ഷ്യം. ഇത് സംബന്ധിച്ച സൂചന സോള്‍ഷെയര്‍ ഇ.എസ്.പി.എന്നിനോട് സംസാരിക്കവെ നല്‍കുകയും ചെയ്തു. ജോസ് മൗറീഞ്ഞോയ്ക്ക് പകരം താല്‍ക്കാലികമായെത്തിയ സോള്‍ഷെയറിന് കീഴില്‍ ശ്രദ്ധേയ കുതിപ്പാണ് യുണൈറ്റഡ് നടത്തിയത്. സ്ഥാനം ഏറ്റെടുക്കുമ്പോള്‍ എട്ടാം സ്ഥാനത്തായിരുന്ന ക്ലബ്ബിനെ ആദ്യ നാലിലേക്കുയര്‍ത്താന്‍ സോള്‍ഷെയറിന് സാധിച്ചു. ഇതോടെ അദ്ദേഹത്തെ സ്ഥിര പരിശീലകനായി നിയമിക്കുകയും ചെയ്തു. റോമലു ലുക്കാക്കുവും റാഷ്‌ഫോര്‍ഡും മാറ്റയുമെല്ലാം അണിനിരക്കുന്ന ടീമിനെ അടുത്ത സീസണില്‍ പ്രീമിയര്‍ ലീഗ് കിരീടത്തിലേക്കെത്തിക്കാന്‍ ക്ലബ്ബ് പുതിയ പദ്ധതികള്‍ തയ്യാറാക്കുന്നതായാണ് വിവരം.

cristiano-ronaldo

കൈമാറ്റ ജാലകത്തില്‍ വലിയ അഴിച്ചുപണിയാണ് സോള്‍ഷെയര്‍ ഉദ്ദേശിക്കുന്നത്. സൂപ്പര്‍ മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബ റയലിലേക്ക് കൂടുമാറാന്‍ സാധ്യതകളേറെയാണ്. ഇത് മുന്നില്‍ക്കണ്ടാണ് സോള്‍ഷെയറിന്റെ പുതിയ നീക്കം. സിനദിന്‍ സിദാന്‍ പോഗ്ബയെ ടീമിലെത്തിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് പരസ്യമായി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ യുണൈറ്റഡ് താരവുമായി കരാര്‍ പുതുക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചെങ്കിലും പ്രതിഫലം ഉയര്‍ത്തി നല്‍കണമെന്ന നിലപാടാണ് പോഗ്ബ സ്വീകരിച്ചത്. ഇതോടെ പോഗ്ബയെ വലിയ തുകയ്ക്ക് കൈമാറി അത് ഉപയോഗിച്ച് റൊണാള്‍ഡോയെ മടക്കിക്കൊണ്ടുവരാമെന്നാണ് സോള്‍ഷെയര്‍ കണക്കുകൂട്ടുന്നത്. എന്നാല്‍ അത് അത്ര എളുപ്പമാവില്ല. യുവന്റസില്‍ മികച്ച പ്രകടനം പുറത്തെടുക്കവെ ക്ലബ്ബ് വിടാന്‍ അവര്‍ സമ്മതിക്കാന്‍ സാധ്യത വളരെ കുറവാണ്.

അതവാ ക്ലബ്ബ് വിടാന്‍ തീരുമാനിച്ചില്‍ വലിയ തുക നഷ്ടപരിഹാരമായി നല്‍കേണ്ടി വരും. നിലവിലെ സാഹചര്യത്തില്‍ ഇത്തരമൊരു നീക്കത്തിന് റൊണാള്‍ഡോ തയ്യാറാവാന്‍ സാധ്യത വിരളമാണ്. 2003 മുതല്‍ 2009വരെയാണ് യുണൈറ്റഡിനുവേണ്ടി റൊണാള്‍ഡോ കളിച്ചത്. അലക്‌സ് ഫെര്‍ഗൂസന്റെ കീഴില്‍ തകര്‍ത്തുകളിച്ച റൊണാള്‍ഡോ 196 മത്സരത്തില്‍ നിന്ന് 84 ഗോളും ക്ലബ്ബിനുവേണ്ടി നേടി.മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം മൂന്ന് പ്രീമിയര്‍ ലീഗ് കിരീടവും രണ്ട് ഫുട്‌ബോള്‍ ലീഗ് കപ്പും ഒരു തവണ വീതം ചാമ്പ്യന്‍സ് ലീഗും ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പും എഫ്.എ കപ്പും റൊണാള്‍ഡോ നേടിയിട്ടുണ്ട്.

Story first published: Sunday, April 7, 2019, 12:45 [IST]
Other articles published on Apr 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+