വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

വിദേശമണ്ണില്‍ ഗോകുലത്തിന്റെ കുതിപ്പ്; ഷെയ്ഖ് കമാല്‍ ടൂര്‍ണമെന്റില്‍ സെമിയില്‍

ചിറ്റഗോങ്: ബംഗ്ലാദേശില്‍ നടക്കുന്ന ഷെയ്ഖ് കമാല്‍ ഇന്റര്‍നാഷനല്‍ ക്ലബ് കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഗോകുലം കേരള സെമിഫൈനലില്‍ പ്രവേശിച്ചു. ഐ ലീഗ് ചാമ്പ്യന്മാരായ ചെന്നൈ സിറ്റിയെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് വീഴ്ത്തിയാണ് ഗോകുലം ചരിത്രമെഴുതിയത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ലാല്‍റോമാവിയ (8), ഹെന്റി കിസ്സേക്ക (12) എന്നിവര്‍ ഗോകുലത്തിനായി ലക്ഷ്യം കണ്ടു.

ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ (എഎഫ്‌സി) അംഗീകാരമുള്ള ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ആദ്യ കേരള ടീമായ ഗോകുലം സെമിയിലെത്തി മികവുകാട്ടുകയും ചെയ്തു. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ ബസുന്‍ദര കിങ്‌സിനെ തകര്‍ത്താണ് ഗോകുലം തുടങ്ങിയത്. രണ്ടാം മത്സരത്തില്‍ മലേഷ്യന്‍ ടീമായ ടെറെങ്ങാനു എഫ്സിയെ സമനിലയില്‍ കുരുക്കി.

ബെയ്‌ലിനൊപ്പം പണവും തരാം, പകരം പോഗ്ബയെ വേണം; വമ്പന്‍ ഓഫറുമായി റയല്‍ബെയ്‌ലിനൊപ്പം പണവും തരാം, പകരം പോഗ്ബയെ വേണം; വമ്പന്‍ ഓഫറുമായി റയല്‍

gokulamkeralavschennaicity

നാട്ടുകാരായ ചെന്നൈ എഫ്‌സിക്കെതിരെയും ഫോം നിലനിര്‍ത്തിയതോടെ ടീം സെമിയിലേക്ക് മുന്നേറുകയും ചെയ്തു. ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ താരം നതാനിയേല്‍ ഗാര്‍സ്യ എടുത്ത ഫ്രീകിക്കില്‍നിന്നായിരുന്നു ആദ്യ ഗോള്‍. ഗോളിയുടെ പിഴവ് മുതലെടുത്ത ലാല്‍റോമാവിയയ്ക്ക് പിഴച്ചില്ല. രണ്ടാമത്തെ ഗോളും ഫ്രീകിക്കില്‍നിന്നാണ് പിറന്നത്. ഹെന്റി കിസ്സേക്കയുടെ ഗോള്‍ വീണതോടെ ഉണര്‍ന്നു കളിച്ചെങ്കിലും ചെന്നൈ ടീമിനെ തിരിച്ചുവരാന്‍ കഴിഞ്ഞില്ല.

Story first published: Sunday, October 27, 2019, 11:30 [IST]
Other articles published on Oct 27, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X