വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഷെയ്ഖ് കമാല്‍ കപ്പ് സെമി; അഞ്ചു ഗോള്‍ ത്രില്ലറില്‍ ഗോകുലം പൊരുതിത്തോറ്റു

ധാക്ക: ബംഗ്ലദേശിലെ ഷെയ്ഖ് കമാല്‍ ഇന്റര്‍നാഷണല്‍ ക്ലബ് കപ്പ് ഫുട്ബോളില്‍ ഫൈനലിലെത്താനുള്ള അവസരം ഗോകുലം കേരള നഷ്ടപ്പെടുത്തി. ബംഗ്ലാദേശ് ക്ലബായ ചിറ്റഗോങ് അബഹാനിയോട് 3-2ന് തോറ്റതോടെയാണ് ഗോകുലത്തിന്റെ സ്വപ്‌നക്കുതിപ്പിന് വിരാമമായത്. രണ്ടുതവണ ലീഡെടുത്ത ഗോകുലത്തിന് അന്തിമവിജയം നേടി ചരിത്രഫൈനലിലേക്ക് കടക്കാന്‍ കഴിഞ്ഞില്ല.

നിശ്ചിത സമയത്ത് ഇരു ടീമുകളും 2-2ന് സമനില പിടിച്ചതിനാല്‍ അധിക സമയത്തേക്ക് നീണ്ട മത്സരത്തില്‍ അബഹാനി വിജയം പിടിച്ചെടുത്തു. മത്സരത്തിന്റെ 29-ാം മിനിറ്റില്‍ ഹെന്റി കിസേക്കയിലൂടെ ഗോകുലമാണ് ആദ്യ ലീഡെടുത്തത്. 47-ാം മിനിറ്റില്‍ ദിദിയറിലൂടെ ബംഗ്ലദേശ് ക്ലബ് സമനില പിടിച്ചു. 80 -ാം മിനിറ്റില്‍ മാര്‍കസ് ജോസഫിലൂടെ വീണ്ടും മുന്നിലെത്തിയതോടെ ഗോകുലം വിജയപ്രതീക്ഷയിലായിരുന്നു.

ഐഎസ്എല്‍: 93 ആം മിനിറ്റില്‍ പെനാല്‍റ്റി, ജയം തുലച്ച് ബെംഗളൂരുഐഎസ്എല്‍: 93 ആം മിനിറ്റില്‍ പെനാല്‍റ്റി, ജയം തുലച്ച് ബെംഗളൂരു

gokulamkerala

എന്നാല്‍, ഫൈനല്‍ വിസിലിന് ഇഞ്ചുറി ടൈം മാത്രം ശേഷിക്കേ ദിദിയര്‍ രണ്ടാം ഗോള്‍ നേടി അബഹാനിയെ സമനിലയിലെത്തിച്ചു. 105- ാം മിനിറ്റില്‍ ചിനേഡു മാത്യുവിന്റെ ഹെഡര്‍ ഗോളാണ് ഗോകുലത്തിന്റെ പ്രതീക്ഷ തകര്‍ത്തത്. സമനില നേടാന്‍ കേരള ടീം കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലവത്തായില്ല. 4 മിനിറ്റ് ശേഷിക്കേ പരുക്കന്‍ കളിക്ക് കിസ്സേക്ക ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതും ഗോകുലത്തിന് തിരിച്ചടിയായി. മോഹന്‍ ബഗാന്‍, ടെറങ്കാനു എഫ്സി സെമിയിലെ വിജയികളെയാണ് ഫൈനലില്‍ അബഹാനി നേരിടുക. 31നാണ് ഫൈനല്‍.

Story first published: Tuesday, October 29, 2019, 9:26 [IST]
Other articles published on Oct 29, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X