പാരിസ്: മുന്‍ ലിവര്‍പൂള്‍ താരം ഡിബ്രില്‍ സിസെ സെക്‌സ് ടേപ്പ് വിവാദത്തില്‍. ഫ്രാന്‍സ് ഫുട്‌ബോള്‍ ടീമിലെ സഹതാരമായിരുന്ന മാത്യു വാല്‍ബുനയുടെ പരാതിയെ തുടര്‍ന്ന് സിസെ അടക്കം നാലുപേരെ ഫ്രഞ്ച് പോലീസ് കസ്റ്റഡിയില്‍ എടുത്തു. മാത്യു ഉള്‍പ്പെട്ട സെക്‌സ് ടേപ്പ് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പോലീസ് നടപടിയെന്ന് ഫ്രഞ്ച് ന്യൂസ് പേപ്പര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പോലീസ് കസ്റ്റഡിയിലുള്ള സിസെ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ സംഭവത്തിന്റെ സത്യാവസ്ഥ അടുത്തദിവസം തന്നെ പുറത്തുവരുമെന്നാണ് കരുതുന്നതെന്നും പത്രം പറയുന്നു. പോലീസ് പിടിയിലുള്ള മറ്റുള്ളവരെല്ലാം സെസെയുടെ സുഹൃത്തുക്കളാണ്. മാത്യുവുമായും ഇവര്‍ക്ക് സൗഹൃദമുണ്ട്.

മാത്യു ഉള്‍പ്പെട്ട സെക്‌സ് ടേപ്പില്‍ പ്രമുഖരായ സെലിബ്രിറ്റികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ടേപ്പ് പുറത്തുവിടാതിരിക്കാന്‍ പണം ചോദിച്ച് ചിലര്‍ ഭീണഷിപ്പെടുത്തിയതോടെ താരം പോലീസിനെ സമീപിക്കുകയായിരുന്നു. ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സിസെയ്ക്കും കൂട്ടുകാര്‍ക്കും സംഭവത്തില്‍ ബന്ധമുണ്ടെന്ന് വ്യക്തമാകുന്നത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമുകളായ ലിവര്‍പൂള്‍, സണ്ടര്‍ലന്റ്, ക്യുപിആര്‍ ടീമുകള്‍ക്കുവേണ്ടി സിസെ ബൂട്ടണിഞ്ഞിട്ടുണ്ട്. 2002 മുതല്‍ 2011വരെയുള്ള കാലയളവില്‍ ഫ്രാന്‍സിനുവേണ്ടി 41 മത്സരങ്ങളില്‍ ഗ്രൗണ്ടിലിറങ്ങി. മികച്ച ഫോര്‍വേഡുകളിലൊരാളായി വിലയിരുത്തപ്പെടുന്ന സിസെ അടുത്തിടെവരെ ചെറുകിട ടീമുകളില്‍ കളിച്ചുവരികയായിരുന്നു.