Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റിയോ ഒളിംപിക്സ് 2016: ഒളിംപിക്‌സിനെ വരവേല്‍ക്കാന്‍ ബ്രസീലില്‍ സെക്‌സ് ടോയികളും തയ്യാര്‍

ബ്രസീലിയ: റിയോ ഒളിംപിക്‌സിന് തിരി തെളിയുന്നത് ലോകം ഉറ്റുനോക്കിക്കൊണ്ടിക്കൊണ്ടിരിക്കെ ഒളിംപിക്‌സിനെ വരവേല്‍ക്കാന്‍ സെക്‌സ് ഷോപ്പുകളും രംഗത്ത്. സെക്‌സ് അത്‌ലറ്റ് എന്ന പേരില്‍ സെക്‌സ് ടോയികള്‍ പുറത്തിറക്കുന്ന തിരക്കിലാണ് രാജ്യത്തെ സെക്‌സ് ഷോപ്പുകള്‍. മത്സരത്തിനെത്തുന്നവര്‍ എല്ലാം കായിക താരങ്ങളാണ് എന്ന് പറയുന്ന ഇവര്‍ സെക്‌സ് അത്‌ലറ്റുകള്‍ എന്നാണ് കായിക താരങ്ങളെ വിശേഷിപ്പിക്കുന്നത്.

സെക്‌സ് ടോയ്‌സിന് പുറമേ ജെല്ലുകള്‍, വൈബ്രേറ്ററുകള്‍ , കോസ്റ്റിയൂംസ്, എന്നിവയും ഒളിംപിക്‌സ് വിപണി ലക്ഷ്യമിട്ട് ഒളിംപിക്‌സ് തീമില്‍ തയ്യാറാക്കിയിരിക്കുകയാണ് ഈ ഷോപ്പുകള്‍. ഒളിംപിക്‌സ് ആരംഭിക്കാന്‍ മൂന്ന് ആഴ്ചകള്‍ മാത്രം അവശേഷിക്കെ ജര്‍മ്മനി, അമേരിക്ക, ഗ്രീസ്, ഏഷ്യ എന്നീ രാജ്യങ്ങളിലെ വസ്ത്രങ്ങളുടെ തീമും ഇവിടെ ഒരുങ്ങിക്കഴിഞ്ഞു. ഏകദേശം 1080 രൂപ മുതല്‍ 3458 രൂപ വരെയാണ് ഇവയുടെ വില.

sex-toys

ആഗസ്ത് അഞ്ചിന് റിയോഡി ജനീറോയില്‍ ഒളിംപിക്‌സിന് തിരി തെളിയുന്നതോടെ പണം സമ്പാദിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ തേടുകയാണ് ബ്രസീലിയന്‍ ജനത. ഇതിന്റെ ഭാഗമായാണ് അഞ്ച് ലക്ഷത്തോളം ആളുകളെ പ്രതീക്ഷിക്കുന്ന ഒളിംപിക്‌സ് ലക്ഷ്യമിട്ടുള്ള വിപണി താല്‍പ്പര്യങ്ങള്‍ പിറകെയുള്ള ബ്രസീലിയന്‍ ജനതയുടെ ഓട്ടം. സിക്ക വൈറസ് ഭീഷണിയെ തുടര്‍ന്ന് പല രാജ്യങ്ങളില്‍ നിന്നുള്ള കായികതാരങ്ങളും ഒളിംപിക്‌സ് മോഹം ഉപേക്ഷിച്ചെങ്കിലും കനത്ത സുരക്ഷയോടെ കായിക താരങ്ങളെയും ഒഫീഷ്യലുകളേയും സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ബ്രസീല്‍.

Story first published: Wednesday, July 20, 2016, 11:57 [IST]
Other articles published on Jul 20, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+