Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്റര്‍ മിലാനില്‍ തമ്മില്‍ത്തല്ല്; സഹതാരവുമായി കൊമ്പുകോര്‍ത്ത് റോമലു ലുക്കാക്കു

ടുറിന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് ഈ സീസണില്‍ ഇന്റര്‍ മിലാനിലേക്കെത്തിയ റോമലു ലുക്കാക്കു സഹതാരവുമായി കയ്യാങ്കളിയിലേര്‍പ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്റര്‍ മിലാനിലെ സഹതാരം മാഴ്‌സലോ ബ്രൊസോവിച്ചുമായി ലുക്കാക്കു വാക്കറ്റവും കയ്യാങ്കളിയും ഉണ്ടാക്കിയെന്നും അലക്‌സീസ് സാഞ്ചസ് ഉള്‍പ്പെടെയുള്ള മറ്റ് താരങ്ങള്‍ ഇടപെട്ടാണ് ഇരുവരെയും അനുനയിപ്പിച്ചതെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യന്‍സ് ലീഗ് മത്സരത്തിന് ശേഷമാണ് വിവാദ സംഭവങ്ങള്‍ അരങ്ങേറിയത്.

സ്വന്തം തട്ടകത്തില്‍ ചെക്ക് ടീം സ്ലാവിയ പ്രാഗിനോട് ഇന്റര്‍ സമനില വഴങ്ങിയിരുന്നു. ഇതിന് ശേഷം ഡ്രെസിങ് റൂമില്‍ വെച്ച് ലുക്കാക്കു നടത്തിയ ചില ആരോപണങ്ങളില്‍ പ്രകോപിതനായാണ് ബ്രൊസോവിച്ച് വാക്കേറ്റത്തിലേര്‍പ്പെട്ടത്. മത്സര ശേഷം ചില താരങ്ങള്‍ പരിശീലകന്‍ അന്റോണിയോ കോന്റെയും നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന തരത്തിലാണ് ലുക്കാക്കു വിമര്‍ശനം ഉന്നയിച്ചത്. ഇതാണ് പിന്നീട് ടീമില്‍ ചേരിതിരിവുണ്ടാക്കിയത്.

romelu lukaku

എസി മിലാനെതിരായി അഭിമാന മത്സരം നടക്കാനിരിക്കെ ടീമിനുള്ളിലെ പടലപ്പിണക്കം അന്റോണിയോ കോന്റെയ്ക്ക് സമ്മര്‍ദം നല്‍കുന്നു. ടീമിനുള്ളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം ഊര്‍ജിതമാണെന്നാണ് വിവരം. ഇന്ററിനൊപ്പം മികച്ച പ്രകടനം ലുക്കാക്കു കാഴ്ചവെയ്ക്കുന്നുണ്ടെങ്കിലും കഴിഞ്ഞിടെ താരത്തിനെതിരേ വംശീയവിദ്വേഷം ഉയര്‍ന്നിരുന്നു. ലുക്കാക്കുവിന്റെ കറുപ്പ് നിറത്തെ കളിയാക്കുന്ന തരത്തില്‍ ആരാധകര്‍ പെരുമാറിയത് ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

Story first published: Thursday, September 19, 2019, 17:23 [IST]
Other articles published on Sep 19, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+