Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2020ലെ ടോക്കിയോ ഒളിംപിക്‌സില്‍ സ്‌പെയിനുവേണ്ടി കളിക്കണം; റാമോസ്

മാഡ്രിഡ്: 2020ലെ ടോക്കിയോ ഒളിംപിക്‌സില്‍ സ്‌പെയിനുവേണ്ടി കളിക്കണമെന്ന ആഗ്രഹം അറിയിച്ച് സെര്‍ജിയോ റാമോസ്. ഒളിംപിക്‌സ് മെഡല്‍ നേടാന്‍ സാധിക്കാത്തത് കരിയറിലെ വലിയ നഷ്ടങ്ങളിലൊന്നാണെന്നും 2020ല്‍ അത് പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും റാമോസ് പറഞ്ഞു. റയല്‍ മാഡ്രിഡ് നായകനായ റാമോസ് അടുത്തിടെയായി മികച്ച ഫോമിലല്ല. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിനുള്ള സ്പാനിഷ് ടീമില്‍ ഇടം നേടുകയെന്ന് പ്രയാസമാണെങ്കിലും ദേശീയ ടീമിലേക്ക് മടങ്ങിവരാനാവുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്പാനിഷ് ന്യൂസ് പേപ്പര്‍ എല്‍ മുണ്ടോയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അടുത്തിടെയായി മികച്ച യുവതാരങ്ങള്‍ സ്പാനിഷ് നിരയില്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്. മികച്ച ഭാവിതാരങ്ങളെ വാര്‍ത്തെടുക്കുന്നതിനാണ് ഇപ്പോള്‍ ടീം പ്രാധാന്യം നല്‍കുന്നത്. 23 വയസുള്ള താരങ്ങളോട് കിടപിടിച്ച് ടീമില്‍ സ്ഥാനം നേടുകയെന്നത് പ്രയാസകരമാണെന്നും റാമോസ് അഭിപ്രായപ്പെട്ടു.

ramos

33കാരനായ റാമോസ് 2005മുതല്‍ സ്‌പെയിന്‍ ദേശീയ ടീമിന്റെ ഭാഗമാണ്. പ്രതിരോധത്തിലെ കരുത്തുറ്റ താരമായ റാമോസ് 167 മത്സരത്തില്‍ നിന്ന് 21 ഗോളും നേടിയിട്ടുണ്ട്. 2010ല്‍ സ്‌പെയിന്‍ ലോകകപ്പ് ചൂടുമ്പോള്‍ റാമോസും ടീമിന്റെ ഭാഗമായിരുന്നു. സ്‌പെയിനിനൊപ്പം രണ്ട് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പും അദ്ദേഹം നേടിയിട്ടുണ്ട്. റയല്‍ മാഡ്രിഡിനുവേണ്ടി 427 മത്സരത്തില്‍ നിന്ന് 59 ഗോളും റാമോസിന്റെ പേരിലുണ്ട്.

Story first published: Friday, October 11, 2019, 11:16 [IST]
Other articles published on Oct 11, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+