For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

അഭ്യൂഹങ്ങള്‍ക്ക് വിരാമം; കപ്പിത്താനായി റാമോസ് റയലില്‍ ഉണ്ടാകും

മാഡ്രിഡ്: സ്പാനിഷ് ഡിഫന്‍ഡര്‍ സെര്‍ജിയോ റാമോസ് ലാ ലിഗ ക്ലബ്ബ് റയല്‍ മാഡ്രിഡ് വിടില്ല. അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മാഡ്രിഡില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലൂടെയാണ് റാമോസ് നിലപാട് വ്യക്തമാക്കിയത്. റയല്‍ മാഡ്രിഡ് വിടുന്നതായുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും റയലില്‍ നിന്ന് വിരമിക്കുകയാണ് തന്റെ ആഗ്രഹമെന്നും മാധ്യമങ്ങളോട് അദ്ദേഹം പ്രതികരിച്ചു. മറച്ചുവെക്കാതെ കാര്യങ്ങള്‍ തുറന്നുപറയുകയാണ് തന്റെ ശൈലിയെന്നും താരം കൂട്ടിച്ചേര്‍ത്തു.

sergioramos

ഈ സീസണില്‍ കാര്യമായൊന്നും നേടാന്‍ റയലിന് സാധിക്കാതെ വന്നതോടെ ക്യാപ്റ്റന്‍ റാമോസിനെതിരേ വലിയ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. റയലിന്റെ പേരുകേട്ട പ്രതിരോധ നിരയ്ക്ക് ഇത്തവണ നിരവധി തവണ പിഴവുകള്‍ സംഭവിച്ചതും വലിയ ചര്‍ച്ചയായിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ്ബ് വിട്ടതോടെ അനുയോജ്യനായ പകരക്കാരനെ കണ്ടെത്താന്‍ ടീമിന് സാധിച്ചില്ല. ഇതോടെ ക്ലബ്ബ് മോശം പ്രകടനത്തിലേക്ക് കൂപ്പുകുത്തി. ഇതിന് പിന്നാലെ ടീമില്‍ അസ്വാരസ്യങ്ങളും പൊട്ടിപ്പുറപ്പെട്ടു. നെയ്മറിനെ ടീമിലെത്തിക്കാനുള്ള റയലിന്റെ ശ്രമത്തില്‍ റാമോസ് വിയോജിപ്പ് പ്രകടിപ്പിച്ചതോടെ പ്രസിഡന്റ് ഫ്‌ളോറന്റീനോ പെരേസുമായുള്ള റാമോസിന്റെ ബന്ധവും വഷളായി.

പരിശീലകന്‍ സിനദിന്‍ സിദാന്റെ പരിഷ്‌കാരങ്ങളിലും അതൃപ്തിയുള്ള റാമോസ് റൊണാള്‍ഡോ കളിക്കുന്ന ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിലേക്ക് കൂടുമാറുമെന്നാണ് വിവരമുണ്ടായിരുന്നത്. ഇതിനിടെ പ്രീമിയര്‍ ലീഗ് ക്ലബ്ബ് ലിവര്‍പൂളും റാമോസിനെ ലക്ഷ്യമിടുന്നതായുള്ള വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ താരം തന്നെ നിലപാട് അറിയിച്ചതോടെ അടുത്ത സീസണിലും റാമോസ് റയലിനൊപ്പമുണ്ടാകുമെന്നുറപ്പായി. കൈമാറ്റ ജാലകത്തില്‍ ഞെട്ടിപ്പിക്കാനൊരുങ്ങുന്ന റയല്‍ ചെല്‍സിയില്‍ നിന്ന് ഏദന്‍ ഹസാര്‍ഡിനെ ടീമിലെത്തിച്ച് കഴിഞ്ഞു. 2005 മുതല്‍ റയലിന്റെ ഭാഗമായ റാമോസ് 419 മത്സരങ്ങളില്‍ നിന്ന് 59 ഗോളും നേടിയിട്ടുണ്ട്. ടീമിനൊപ്പം നാലു വീതം ലാ ലിഗ,ചാമ്പ്യന്‍സ് ലീഗ് കിരീടവും രണ്ട് കോപ്പാ ഡെല്‍ റേ,സൂപ്പര്‍ കോപ്പാ,മൂന്ന് സൂപ്പര്‍ കപ്പ്,നാല് ക്ലബ്ബ് ലോകകപ്പ് എന്നിവയും റാമോസ് സ്വന്തമാക്കിയിട്ടുണ്ട്.

Story first published: Friday, May 31, 2019, 17:57 [IST]
Other articles published on May 31, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+