Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചെൽസി സൂപ്പർ താരത്തെ ഉടൻ ടീമിലെത്തിക്കണം;റയൽ മാഡ്രിഡിനോട് സെർജിയോ റാമോസ്

ചെൽസിയുടെ സ്‌പാനിഷ്‌ വിങ് ബാക്ക് മാർക്കോസ് അലോൺസോയെ ടീമിലെത്തിക്കണമെന്ന് റയൽ മാഡ്രിഡിന്റെ പടനായകൻ സെർജിയോ റാമോസ്.കഴിഞ്ഞ സീസണിൽ ചെൽസിയുടെ കിരീട നേട്ടത്തിൽ നിർണ്ണായക പങ്കുവഹിച്ചതാരമാണ് അലോൺസോ.ഈ സീസണിൽ ചെൽസി പ്രീമിയർ ലീഗിൽ പരുങ്ങലിൽ ആയെങ്കിലും അലോൺസോയുടെ പ്രകടനത്തിന് കോട്ടം സംഭവിച്ചിട്ടില്ല.ഈ സീസണിലെ പി എഫ് എ ടീം ഓഫ് ദി ഇയറിലും താരം ഇടംപിടിച്ചിട്ടുണ്ട്.


കഴിഞ്ഞ രണ്ട് സീസണുകളിൽ പുതിയ താരങ്ങളെ ടീമിൽ എത്തിക്കാതിരുന്ന റയൽ മാഡ്രിഡ് അടുത്ത സീസണിൽ വൻ തുകയാണ് ട്രാൻസ്‌ഫെറിനുവേണ്ടി മാറ്റിവച്ചിരിക്കുന്നത്.അലോൺസോ നേരത്തെ തന്നെ റയലിന്റെ നോട്ടപ്പുള്ളിയായിരുന്നു ഇപ്പോൾ താരത്തിനെ ടീമിലെത്തിക്കാൻ സെർജിയോ റാമോസും കൂടെ രംഗത്തു വന്നതോടെ കൂടുമാറ്റം ശക്തമാവുകയാണ്.കൂടാതെ ബാഴ്‌സലോണയും താരത്തിനായി ചരടുവലിക്കുന്നു എന്ന വാർത്തകളും പരക്കുന്നുണ്ട്.

marcosalonso

റയൽ മാഡ്രിഡിന്റെ യൂത്ത് ടീമിൽ കളിച്ചുവളർന്ന താരമാണ് മാർക്കോസ് അലോൺസോ.2008 ൽ റയൽ മാഡ്രിഡിന്റെ ബി ടീമിലെത്തിയ അലോൺസോ രണ്ട് വർഷങ്ങൾക്കുശേഷം റയൽ മാഡ്രിഡിന്റെ സീനിയർ ടീമിലിടംപിടിച്ചു.എന്നാൽ 2010/2011 സീസണുകളിൽ ഡി മരിയയും ഓസിലും അടക്കിവാണ പൊസിഷനിൽ വെറും ഒരു മത്സരത്തിലമാത്രമാണ് അലോൺസോയ്ക്ക് അവസരംലഭിച്ചത്.പിന്നെ അടുത്ത സീസണുകളിൽ ബോൾട്ടൻ വാണ്ടറേഴ്‌സ്,ഫിയോറെന്റീന,സണ്ടർലാൻഡ് എന്നീ ക്ലബ്ബുകൾക്കുവേണ്ടി നൂറിൽ കൂടുതൽ മത്സരങ്ങൾ കളിച്ച അലോൺസോ 2016 ൽ ചെൽസിയിലേക്കെത്തി.ചെൽസിക്കുവേണ്ടി ഇതുവരെ 62 മത്സരങ്ങളിൽ നിന്ന് 12 ഗോളുകളും ഈ ഇരുപത്തിയേഴുകാരൻ നേടിട്ടുണ്ട്.

Story first published: Saturday, April 21, 2018, 10:19 [IST]
Other articles published on Apr 21, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+