വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ബ്രസീല്‍-അര്‍ജന്റീന യുദ്ധം! പെപ് ഗോര്‍ഡിയോളയുടെ ഉള്ളിലിരുപ്പ് എന്താണ്?

By കാശ്വിന്‍

ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ബ്രസീല്‍-അര്‍ജന്റീന യുദ്ധം മുറുകും ! അതേ, ബ്രസീല്‍ സ്‌ട്രൈക്കര്‍ ഗബ്രിയേല്‍ ജീസസും അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്യുറോയും സ്റ്റാര്‍ട്ടിംഗ് ലൈനപ്പില്‍ ഇടം നേടാനുള്ള മത്സരം വരും ദിവസങ്ങളില്‍ കാണാം.

അഗ്യുറോയെ തത്കാലം ഒഴിവാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ക്ലബ്ബ് മാനേജ്‌മെന്റ് വ്യക്തമാക്കിയതോടെയാണ് ഇവര്‍ തമ്മിലുള്ള മത്സരത്തിന് കളമൊരുങ്ങുന്നത്. കോച്ച് പെപ് ഗോര്‍ഡിയോള പ്രത്യേക താത്പര്യമെടുത്താണ് ബ്രസീലിയന്‍ ക്ലബ്ബ് പല്‍മെറാസില്‍ നിന്ന് 27 ദശലക്ഷം പൗണ്ടിന്റെ ട്രാന്‍സ്ഫറില്‍ ജീസസിനെ സ്വന്തമാക്കിയത്. ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ എത്തിയതോടെ തന്റെ ഭാവിയെ കുറിച്ച് അഗ്യുറോ കോച്ചുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സ്ഥിരം ലൈനപ്പില്‍ സ്ഥാനം ഉറപ്പ് നല്‍കാനാകില്ലെന്നും സ്ഥാനം പൊരുതിയെടുക്കണമെന്നുമാണ് പെപ് ഗോര്‍ഡിയോളയുടെ നിലപാട്. കഴിഞ്ഞ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ സ്വാന്‍സിക്കെതിരെ സിറ്റി രണ്ട് ഗോളടിച്ച് ജയിച്ചത് ഗബ്രിയേല്‍ ജീസസിന്റെ മികവിലായിരുന്നു.

pep

അഗ്യുറോ ബെഞ്ചിലിരുന്നു കണ്ടു. പകരക്കാരനായി അവസാന നിമിഷം ഇറങ്ങിയെങ്കിലും അഗ്യുറോക്ക് ഗോള്‍ നേടാന്‍ സാധിച്ചില്ല. ജീസസാണെങ്കില്‍ പൂര്‍ണസമയം കളിച്ച രണ്ട് മത്സരങ്ങളില്‍ നിന്ന് മൂന്ന് ഗോളുകളുമായി മികവറിയിച്ചു.

എന്നാല്‍, ക്ലബ്ബിന്റെ ആള്‍ ടൈം ലീഡിംഗ് സ്‌കോറര്‍ എന്ന റെക്കോര്‍ഡിലേക്ക് 23 ഗോള്‍ മാത്രം ആവശ്യമുള്ള അഗ്യുറോയെ ഒഴിവാക്കുവാന്‍ സിറ്റിക്ക് താത്പര്യമില്ല. റയല്‍മാഡ്രിഡും പി എസ് ജിയും അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ക്കായി രംഗത്തുണ്ട്. 2011 ല്‍ അത്‌ലറ്റിക്കോ മാഡ്രിഡില്‍ നിന്നാണ് അഗ്യുറോ 38ദശലക്ഷം പൗണ്ടിന്റെ ട്രാന്‍സ്ഫറില്‍ സിറ്റിയിലെത്തുന്നത്. ടീമിന്റെ മുഖ്യ സ്‌ട്രൈക്കറായി വിലസിയ അഗ്യുറോ പെപ് ഗോര്‍ഡിയോളയുടെ വരവോടെയാണ് ടീമില്‍ ഭീഷണി നേരിടുന്നത്.

പന്തുമായി കൂടുതല്‍ നേരം പരിശീലനം നടത്താന്‍ പെപ് നല്‍കിയ ഉപദേശം അഗ്യുറോ മുഖവിലക്കെടുത്തിരുന്നില്ല. ഇതവര്‍ തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കിയെന്നാണ് അണിയറ സംസാരം. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഒക്ടോബറില്‍ ബാഴ്‌സലോണക്കെതിരെ അഗ്യുറോയെ പുറത്തിരുത്തി പെപ് സൂചന നല്‍കി.

എന്നാല്‍, സിറ്റിയിലെ മറ്റൊരു അര്‍ജന്റൈന്‍ പാബ്ലോ സബലെറ്റ ശുഭപ്രതീക്ഷയിലാണ്. ജീസസും അഗ്യുറോയും ഒരുമിച്ച് കളിക്കും. 4-3-3 ഫോര്‍മേഷനിലാണ് ടീം കളിക്കുന്നത്. ഒരു സെന്‍ട്രല്‍ സ്‌ട്രൈക്കര്‍ വേണം. ജീസസ് സെന്‍ട്രല്‍ സ്‌ട്രൈക്കറല്ല. ലെഫ്റ്റാണ്- പാബ്ലോ സാധ്യത കാണുന്നു.

പരിശീലനത്തിന് ഒരുമിച്ച് കളിച്ചുല്ലസിക്കുന്ന ജീസസും അഗ്യുറോയും നല്ല സുഹൃത്തുക്കളാണ്. അവര്‍ക്കിടയില്‍ ആരോഗ്യപരമായ മത്സരംവളര്‍ത്തിയെടുത്ത് ടീമിന് മെച്ചമുണ്ടാക്കാനായിരിക്കും പെപ് തന്ത്രം മെനയുന്നത്.

Story first published: Tuesday, February 7, 2017, 10:51 [IST]
Other articles published on Feb 7, 2017
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X