വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മഞ്ഞക്കുപ്പായത്തില്‍ ഇനി ഡൊംഗലില്ല, ബ്ലാസ്റ്റേഴ്‌സ് വിട്ട് താരം എഫ്‌സി ഗോവയില്‍

2021 വരെയുള്ള കരാറിലാണ് താരം ഒപ്പുവച്ചത്

By Manu
DOUNGel

ഫറ്റോര്‍ഡ: ഐഎസ്എല്ലിന്റെ പുതിയ സീസണ്‍ ആരംഭിക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെ പ്രമുഖ താരം സെയ്മിന്‍ലെന്‍ ഡൊംഗല്‍ ടീം വിട്ടു. കഴിഞ്ഞ സീസണിലെ റണ്ണറപ്പായ എഫ്‌സി ഗോവയിലേക്കാണ് താരം ചേക്കേറിയത്. ഗോവയുമായി 2021 വരെയുള്ള കരാറില്‍ ഡൊംഗെല്‍ ഒപ്പുവയ്ക്കുകയും ചെയ്തു. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനായി ശ്രദ്ധേയമായ പ്രകടനമാണ് താരം കാഴ്‌വച്ചത്.

ഐ ലീഗിലെ വമ്പന്‍മാരായ ഈസ്റ്റ് ബംഗാളിലൂടെയാണ് ഡൊംഗെല്‍ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് പൈലാന്‍ ആരോസ്, ഷില്ലോങ് ലജോങ്, ബെംഗളൂരു എഫ്‌സി എന്നിവര്‍ക്കു വേണ്ടിയും താരം കളിച്ചു. ഐഎസ്എല്ലില്‍ ബ്ലാസ്‌റ്റേഴ്‌സിനെക്കൂടാതെ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്, ഡല്‍ഹി ഡൈനാമോസ് ടീമുകള്‍ക്കു വേണ്ടിയും ഡൊംഗെല്‍ പന്ത് തട്ടിയിട്ടുണ്ട്.

ലെന്‍ എന്നു വിളിപ്പേരുള്ള മണിപ്പൂര്‍ സ്വദേശിയായ ഡൊംഗെല്‍ അറ്റാക്കിങ് ശൈലിയിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഒരേ സമയം പ്രതിരോധിച്ചും ആക്രമിച്ചും കളിക്കാന്‍ ശേഷിയുള്ള ചുരുക്കം താരങ്ങളിലൊരാളാണ് അദ്ദേഹം. ഗോവയ്ക്കു വേണ്ടി കളിക്കാന്‍ പോവുന്നതിന്റെ ത്രില്ലിലാണ് താനെന്നു ഡൊംഗെല്‍ പ്രതികരിച്ചു. ഓരോ സീസണ്‍ കഴിയുന്തോറും പ്രകടനം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്ന ടീമാണ് ഗോവ. ഫറ്റോര്‍ഡയില്‍ ഗോവന്‍ ആരാധകര്‍ക്കു മുന്നില്‍ കളിക്കാന്‍ പോവുന്നതിന്റെ ത്രില്ലിലാണ്. ഗോവയ്‌ക്കൊപ്പം ഐഎസ്എല്‍ കിരീടം നേടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണെന്നും താരം കൂട്ടച്ചേര്‍ത്തു.

Story first published: Tuesday, May 21, 2019, 12:27 [IST]
Other articles published on May 21, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X