Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇറ്റലിയില്‍ യുവന്റസ് കിരീടത്തിലേക്ക്... ടോട്ടന്‍ഹാമിന് അട്ടിമറി തോല്‍വി

റോം/ലണ്ടന്‍: ഇറ്റാലിയന്‍ ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ യുവന്റസ് കിരീടത്തിലേക്ക്. ബൊളോനയെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്താണ് യുവന്റസ് കിരീടത്തിനരികിലെത്തിയത്. എന്നാല്‍, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ശക്തരായ ടോട്ടന്‍ഹാം ഹോട്‌സ്പറിന് അട്ടിമറി തോല്‍വി നേരിട്ടു. ലീഗില്‍ തരംതാഴ്ത്തല്‍ ഭീഷണി നേരിടുന്ന വെസ്റ്റ്‌ബ്രോമാണ് എതിരില്ലാത്ത ഒരു ഗോളിന് ടോട്ടന്‍ഹാമിനെ ഞെട്ടിച്ചത്.

ഒരു ഗോളിന് പിന്നില്‍ നിന്നതിനു ശേഷമാണ് ബൊളോനയ്‌ക്കെതിരേ യുവന്റസ് സ്വന്തം തട്ടകത്തില്‍ ഗംഭീര തിരിച്ചുവരവ് നടത്തിയത്. 30ാം മിനിറ്റില്‍ പെനാല്‍റ്റി കിക്കിലൂടെ ബൊളോന ആദ്യം ലക്ഷ്യംകണ്ടപ്പോള്‍ സെബാസ്റ്റിയന്‍ ഡി മായിയുടെ സെല്‍ഫ് ഗോളിലൂടെ 52ാം മിനിറ്റില്‍ യുവന്റസ് ഒപ്പമെത്തുകയായിരുന്നു. 63ാം മിനിറ്റില്‍ സമി ഖെദീറയും 69ാം മിനിറ്റില്‍ പൗലോ ദിബാലയും യുവന്റസിന്റെ വിജയം ഉറപ്പാക്കി ലക്ഷ്യംകണ്ടു. 36 മല്‍സരങ്ങളില്‍ നിന്ന് 91 പോയിന്റോടെയാണ് യുവന്റസ് തുടര്‍ച്ചയായ ഏഴാം കിരീടത്തിലേക്ക് കുതിക്കുന്നത്. ശേഷിക്കുന്ന രണ്ടു മല്‍സരങ്ങളില്‍ ഒരു വിജയം നേടിയാല്‍ തന്നെ കണക്കിന്റെ കളി നോക്കാതെ തന്നെ യുവന്റസിന് ലീഗ് കിരീടം നിലനിര്‍ത്താന്‍ കഴിയും. 35 മല്‍സരങ്ങളില്‍ നിന്ന് 84 പോയിന്റുമായി നാപ്പോളിയാണ് യുവന്റസിന് പിന്നിലായി പട്ടികയില്‍ രണ്ടാം സ്ഥാനത്ത്.

ലീഗിലെ മറ്റൊരു മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ എസി മിലാന്‍ 4-1ന് വെറോണയെ തോല്‍പ്പിച്ചു. വിജയത്തോടെ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് കയറാനും മിലാന് കഴിഞ്ഞു.

അതേസമയം, ഇഞ്ചുറിടൈമില്‍ നേടിയ ഗോളിലാണ് വെസ്റ്റ്‌ബ്രോം ടോട്ടന്‍ഹാമിനെ അട്ടിമറിച്ചത്. ഇഞ്ചുറിടൈമിലെ 92ാം മിനിറ്റില്‍ ജാകെ ലിവര്‍മോറാണ് ബ്രോമിന് സ്വന്തം തട്ടകത്തില്‍ നാടകീയ വിജയം നേടിക്കൊടുത്തത്. മല്‍സരത്തിനു മുമ്പ് പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്തായിരുന്നു ബ്രോം. എന്നാല്‍, വിജയത്തോടെ ഒരു സ്ഥാനം മുന്നോട്ട് കയറുന്നതോടൊപ്പം തരംതാഴ്ത്തലില്‍ നിന്ന് രക്ഷപ്പെടാനുളള നേരിയ അവസരവും ബ്രോമിന് ലഭിച്ചു. സീസണിലെ അവസാന ലീഗ് മല്‍സരത്തില്‍ വിജയിക്കുന്നതോടൊപ്പം സതാംപ്റ്റനും സ്വാന്‍സി സിറ്റിയും തുടര്‍ച്ചയായ രണ്ട് മല്‍സരങ്ങളില്‍ പരാജയപ്പെടുകയും ചെയ്താല്‍ ബ്രോമിന് തരംതാഴ്ത്തലില്‍ നിന്ന് കരകയറാനാവും. എന്നാല്‍, അപ്രതീക്ഷിത തോല്‍വി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറാനുള്ള ടോട്ടന്‍ഹാമിന്റെ സുവര്‍ണാവസരത്തിനാണ് തിരിച്ചടിയായത്. നിലവില്‍ 36 മല്‍സരങ്ങളില്‍ നിന്ന് 71 പോയിന്റുമായി പട്ടികയില്‍ നാലാം സ്ഥാനത്താണ് ടോട്ടന്‍ഹാം. ഇത്രയും മല്‍സരങ്ങളില്‍ നിന്ന് 72 പോയിന്റുമായി ലിവര്‍പൂളാണ് മൂന്നാം സ്ഥാനത്ത്. ടോട്ടന്‍ഹാമിന്റെ നാലാം സ്ഥാനത്തിന് ഭീഷണിയായി 35 മല്‍സരങ്ങളില്‍ നിന്ന് 66 പോയിന്റുമായി ചെല്‍സി അഞ്ചാം സ്ഥാനത്തുണ്ട്.

ലീഗിലെ മറ്റു മല്‍സരങ്ങളില്‍ ക്രിസ്റ്റല്‍ പാലസ് 2-1ന് സ്റ്റോക്ക് സിറ്റിയെയും വെസ്റ്റ്ഹാം 2-0ന് ലെസ്റ്റര്‍ സിറ്റിയെയും വാട്‌ഫോര്‍ട് 2-1ന് ന്യൂകാസിലിനെയും ബേണ്‍മൗത്ത് 1-0ന് സ്വാന്‍സിയെയും തോല്‍പ്പിച്ചപ്പോള്‍ എവര്‍ട്ടന്‍-സതാംപ്റ്റന്‍ മല്‍സരം 1-1ന് പിരിഞ്ഞു.

juventus

ബയേണ്‍ മുന്നോട്ട്... ഡോട്മുണ്ടിന് തോല്‍വി

മ്യൂണിക്ക്: ജര്‍മന്‍ ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക് വിജയത്തോടെ മുന്നേറ്റം തുടര്‍ന്നപ്പോള്‍ മുന്‍ ജേതാക്കളായ ബൊറൂസ്യ ഡോട്മുണ്ട് പരാജയം നേരിട്ടു. ബയേണ്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് കോണിനെയാണ് പരാജയപ്പെടുത്തിയത്. എന്നാല്‍, ഡോട്മുണ്ടിനെ 1-2ന് മെയ്ന്‍സ് വീഴ്ത്തുകയായിരുന്നു. ലീഗിലെ മറ്റൊരു പ്രധാന മല്‍സരത്തില്‍ ഷാല്‍ക്കെ 2-1ന് ഓഗ്‌സ്ബര്‍ഗിനെ തോല്‍പ്പിച്ചു.

അതേസമയം, സ്പാനിഷ് ലീഗില്‍ അത്‌ലറ്റിക് ബില്‍ബാവോ 2-0ന് ബെറ്റിസിനെയും വിയ്യാറയല്‍ 1-0ന് വലന്‍സിയെയും ഐബര്‍ 4-1ന് ജിറോണയെയും തോല്‍പ്പിച്ചു.

Story first published: Sunday, May 6, 2018, 14:31 [IST]
Other articles published on May 6, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+