Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കക്കയെ ബ്രസീല്‍ തിരിച്ചുവിളിക്കുന്നു

സാവോപോളോ: സൂപ്പര്‍താരം കക്കയെ ബ്രസീല്‍ ദേശീയ ടീമിലേക്ക് തിരിച്ചുവിളിക്കുമെന്ന് ബ്രസീല്‍ ഫുട്‌ബോള്‍ ടീം പരിശീലകന്‍ ലൂയിസ് ഫിലിപ് സ്‌കൊളാരി അറിയിച്ചു. ഒരു പ്രമുഖ ഇറ്റാലിയന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് കോച്ച് ഇക്കാര്യം വ്യക്തമാക്കിയത്.

എസി മിലാനിലേക്ക് തിരിച്ചുവന്നത് കക്കയ്ക്ക് അനുഗഹമായി. മികച്ച ഫോമിലാണ് ഇപ്പോള്‍. പ്രതിഭാധനനായ താരത്തിന്റെ മുഴുവന്‍ കഴിവും ഉപയോഗപ്പെടുത്താന്‍ ഇറ്റാലിയന്‍ ടീമിന് സാധിക്കുന്നുണ്ട്. സന്തോഷകരമായ കാഴ്ചയാണിത്. മിലാന്റെ എല്ലാ മത്സരങ്ങളും വിടാതെ കാണാറുണ്ട്. അപ്പോഴെല്ലാം കക്കയെ ടീമില്‍ തിരിച്ചെടുക്കണമെന്ന് തോന്നാറുമുണ്ട്-അദ്ദേഹം വ്യക്തമാക്കി.

Scolari

ബുധനാഴ്ച ചാംപ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയ്‌ക്കെതിരേ കക്ക മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 2010 ലോകകപ്പ് കാലത്ത്് പത്താം നമ്പര്‍ ജഴ്‌സിയണിഞ്ഞ് തിളങ്ങിയ താരമാണ് കക്ക. പക്ഷേ, കഴിഞ്ഞ കുറെ കാലങ്ങളായി ഈ പ്ലേമേക്കറെ ദേശീയ ടീമിലേക്ക് പരിഗണിയ്ക്കുന്നില്ല.

മാഡ്രിഡിലെ കാലം അത്ര നന്നായിരുന്നില്ല. കരിയറില്‍ ഏറെ തിരിച്ചടികളേറ്റും. വീണ്ടും മിലാനിലെത്തിയിരിക്കുകയാണ്. രണ്ടാം വരവില്‍ കൂടുതല്‍ പ്രതീക്ഷകളുണ്ട്-
എന്നായിരുന്നു സ്‌കോളാരിയുടെ വാര്‍ത്തയോട് സൂപ്പര്‍താരത്തിന്റെ പ്രതികരണം.

Story first published: Friday, November 8, 2013, 10:43 [IST]
Other articles published on Nov 8, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+