Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കേരള പ്രീമിയര്‍ ലീഗ്: കേരള പോലിസും കടന്ന് സാറ്റിന്റെ കുതിപ്പ്

Sat 1

തിരൂര്‍: കേരള പ്രീമിയര്‍ ലീഗ് (കെപിഎല്‍) ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ സാറ്റിന് (സ്‌പോര്‍ട്‌സ് അക്കാദമി തിരൂര്‍) തുടര്‍ച്ചയായ രണ്ടാം ജയം. തിരൂര്‍ രാജീവ് ഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ മല്‍സരത്തില്‍ ശക്തരായ കേരള പോലിസിനെ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്താണ് ആതിഥേയരായ സാറ്റ് ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ രണ്ടാം തവണയും വിജയക്കൊടി നാട്ടിയത്. ജയത്തോടെ ഗ്രൂപ്പ് എയിലെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താനും സാറ്റിന് കഴിഞ്ഞു.

ഒന്നാംപകുതിയില്‍ ഒരു ഗോള്‍ പിറന്നപ്പോള്‍ രണ്ടാംപകുതിയില്‍ ഇരു ടീമും കൂടിയായി നാല് ഗോളുകളാണ് മല്‍സരത്തില്‍ സ്‌കോര്‍ ചെയ്തത്. ഒന്നാംപകുതിയിലെ ഇഞ്ചുറിടൈമില്‍ ശശാങ്കിലൂടെ സാറ്റാണ് ആദ്യം ലക്ഷ്യംകണ്ടത്. രണ്ടാംപകുതിയില്‍ ഉനൈസ് സാറ്റിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. എന്നാല്‍, റഫറിയുടെയും ലൈന്‍ റഫറിയുടെയും പിഴവുകളുടെ ആനുകൂല്യം മുതലെടുത്ത കേരള പോലിസ് 66, 72 മിനിറ്റുകളില്‍ നിറയൊഴിച്ചതോടെ മല്‍സരം 2-2ലേക്ക് നീങ്ങി. 66ാം മിനിറ്റില്‍ പെനാല്‍റ്റി കിക്കിലൂടെ ശരത് ലാലാണ് കേരള പോലിസിന്റെ ആദ്യ ഗോള്‍ മടക്കിയത്. തൊട്ടുപിന്നാലെ വിവാദ ഓഫ്‌സൈഡ് ഗോളിലൂടെ 72ാം മിനിറ്റില്‍ അഭിജിത്തും കേരള പോലിസിനു വേണ്ടി നിറയൊഴിച്ചു. എന്നാല്‍, നാലു മിനിറ്റുകള്‍ക്കകം ഫസലു റഹ്മാനിലൂടെ സാറ്റ് വിജയവും വിലപ്പെട്ട മൂന്ന് പോയിന്റും സ്വന്തമാക്കുകയായിരുന്നു.

Sat2

രണ്ട് മല്‍സരങ്ങളില്‍ നിന്ന് രണ്ട് ജയത്തോടെ ആറ് പോയിന്റുമായാണ് സാറ്റ് ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറിയത്. നേരത്തെ, ഹോംഗ്രൗണ്ടില്‍ സാറ്റ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കൊച്ചി പോര്‍ട്ട് ട്രസ്റ്റിനെ പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍, ടൂര്‍ണമെന്റില്‍ വിജയത്തോടെ തുടങ്ങിയ കേരള പോലിസിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വി കൂടിയാണിത്. ആദ്യ മല്‍സരത്തില്‍ കൊച്ചിന്‍ പോര്‍ട്ടിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച കേരള പോലിസ് പിന്നീട് 0-1ന് എഫ്‌സി തൃശ്ശൂരിനോട് പരാജയപ്പെടുകയായിരുന്നു. മൂന്ന് കളികളില്‍ നിന്ന് മൂന്ന് പോയിന്റുമായി ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണ് കേരള പോലിസ്. കളിച്ച മൂന്നിലും ജയിച്ച തൃശ്ശൂരാണ് ഒമ്പത് പോയിന്റുമായി ഗ്രൂപ്പ് എയില്‍ തലപ്പത്ത്.
Story first published: Sunday, April 22, 2018, 6:47 [IST]
Other articles published on Apr 22, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+